ചെറിയഅരീക്കമല: ഏരുവേശി ഗ്രാമപഞ്ചായത്ത്, ചെറിയഅരീക്കമല ആയുർവേദ ഡിസ്പെൻസറി, സെൻ്റ് ജോസഫ്സ് എൽപി സ്കൂൾ എന്നിവ സംയുക്തമായി ചെറിയ അരീക്കമല സെൻ്റ് ജോസഫ്സ് എൽപി സ്കൂളിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗദിനാചരണം ഏരുവേശി ഗ്രാമപഞ്ചായത്ത് മെംബർ ഷീജ ഷിബു ഉദ്ഘാടനം ചെയ്തു. സ്കൂൾ മുഖ്യാധ്യാപിക ഷാൻ്റി തോമസ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. ജോസഫ് പുതുമനയിൽ യോഗ ദിന സന്ദേശം നല്കി. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.മുംതാസ്, സ്കൂൾ പിടിഎ പ്രസിഡൻ്റ് മാർട്ടിൻ ആനിത്തോട്ടത്തിൽ, സുനിൽ പീറ്റർ തുടങ്ങിയവർ പ്രസംഗിച്ചു. യോഗ പരിശീലക സിന്ധു ജി.മേനോൻ നേതൃത്വം നൽകി.
റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

0 تعليقات