കൊട്ടിയൂർ തീർത്ഥാടകർക്കായി സേവാഭാരതി കൂത്തുപറമ്പ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ തൊക്കിലങ്ങാടിയിൽ ആരംഭിച്ച അന്നദാനത്തിൽ പങ്കു ചേരാൻ എത്തുന്നത് നിരവധി പേർ. നൂറ് കണക്കിന് തീർത്ഥാടകരാണ് ദിവസവും വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കാൻ എത്തിച്ചേരുന്നത്. '8 ന് ആരംഭിച്ച അന്നദാനം 30 വരെ തുടരും. രാവിലെ 7 മണി മുതൽ പ്രഭാത ഭക്ഷണവും ഉച്ചയ്ക്കും രാത്രിയിലും ചോറും കറികളും പായസവും ഉൾപ്പെടുന്ന വിഭവസമൃദ്ധമായ ഭക്ഷണവുമാണ് തീർത്ഥാടകർക്കായി നൽകുന്നത്. നിരവധി പേരാണ് ഭക്ഷണ കേന്ദ്രത്തിൽ എത്തുന്നതെന്നും കാലത്ത് ആരംഭിക്കുന്ന അന്നദാനം രാത്രി 12 മണി വരെ നീണ്ടുനിൽക്കാറുണ്ടെന്ന് ' സേവാഭാരതി ' ഭാരവാഹികൾ പറഞ്ഞു. ഭക്ഷണം ഒരുക്കാനും വിളമ്പാനും വനിത വളണ്ടിയർമാർ ഉൾപ്പെടെ സജീവമാണ്. സേവാഭാരതി കൂത്തുപറമ്പ് യൂണിറ്റ് പ്രസിഡണ്ട് ഗംഗാധരൻ, കൂത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ടി. ഷജിത്ത്, ട്രഷറർ കെ സനീഷ്, വൈസ് പ്രസിഡണ്ട് എ.കെ ബിജുള തുടങ്ങിയവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

.jpg)

Post a Comment