ഹൈറിച്ച് തട്ടിപ്പുകേസിലെ പ്രതികളില്‍ നിന്ന് കണ്ടുകെട്ടിയ 200 കോടി രൂപ സര്‍ക്കാര്‍ ട്രഷറിയില്‍ നിക്ഷേപിക്കാന്‍ ഉത്തരവിട്ട് കോടതി. പലിശയായി ലഭിക്കുന്ന പണം തട്ടിപ്പിന് ഇരയായവരുടെ ബാധ്യത തീര്‍ക്കാന്‍ ഉപയോഗിക്കാമെന്നും കോടതി ഉത്തരവില്‍ പറയുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിലാണ് 200 കോടി രൂപ കണ്ടെത്തിയത്. തട്ടിപ്പിന് ഇരയായവര്‍ തങ്ങളുടെ പണം തിരികെ ലഭിക്കുമോ എന്ന് കടുത്ത ആശങ്കയിലായിരുന്നു. തട്ടിപ്പിന്റെ ഇരകള്‍ക്ക് ശുഭപ്രതീക്ഷ നല്‍കുന്ന തീരുമാനം കൂടിയാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. 1500 കോടി രൂപയുടെ തട്ടിപ്പ് നടന്നതായായിരുന്നു ഇഡിയുടെ പ്രാഥമിക കണ്ടെത്തല്‍. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 200 കോടി രൂപയോളം കണ്ടെത്തിയത്. ഹൈറിച്ച് ഉടമകളുടെ പക്കല്‍ നിന്നും 212 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഈ പണം രണ്ട് ആഴ്ചയ്ക്കുള്ളില്‍ തന്നെ സര്‍ക്കാര്‍ ട്രഷറിയിലേക്ക് മാറ്റാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളില്‍ ഒന്നാണ് ഹൈറിച്ച് തട്ടിപ്പ്. നിക്ഷേപരില്‍ നിന്നും ഹൈ റിച്ച് ഉടമകളായ കെ.ഡി പ്രതാപനും ഭാര്യ ശ്രീനയും ചേര്‍ന്ന് തട്ടിയെടുത്ത കോടികള്‍ ഹവാല ഇടപാടിലൂടെ വിദേശത്തേക്ക് കടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇ.ഡി അന്വേഷണം. ഇതിന് പിന്നാലെയാണ് കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് ഹൈ റിച്ച് തട്ടിപ്പെന്ന് ഇ.ഡി കോടതിയോട് പറഞ്ഞത്. മെമ്പര്‍ഷിപ്പ് ഫീ എന്ന പേരില്‍ പ്രതികള്‍ തട്ടിയത് 1157 കോടി രൂപയാണ്. വലിയ പലിശ വാഗ്ദാനം ചെയ്തു ആളുകളില്‍നിന്ന് കോടികള്‍ സമാഹരിച്ചു. ഹൈ റിച്ച് ഉടമകളുടെ ഓഫീസുകളിലും വീടുകളുമായി നടത്തിയ റെയ്ഡിന് പിന്നാലെ പ്രതികളുടെ സ്വത്തുക്കള്‍ ഇ ഡി മരവിപ്പിച്ചിരുന്നു.
Post a Comment