എറണാകുളം വടുതലയിൽ അയൽവാസി പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ക്രിസ്റ്റഫറിന്റെ നില ഗുരുതരം. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ക്രിസ്റ്റഫറും ഭാര്യ മേരിയും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ദമ്പതിമാരെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം ആത്മഹത്യ ചെയ്ത അയൽവാസി വില്യംസിൻ്റെ പോസ്റ്‌മോർട്ടം ഇന്ന് നടക്കും .ഇന്നലെ രാത്രി 8 മണിയോടെയാണ് പള്ളിയിൽ പോയി മടങ്ങുകയായിരുന്ന ദമ്പതിമാരെ സ്കൂട്ടർ തടഞ്ഞുനിർത്തി കൊലപ്പെടുത്താൻ അയൽവാസി ശ്രമിച്ചത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. നേരത്തെ ഇവർക്കിടയിൽ തർക്കങ്ങൾ ഉണ്ടായിരുന്നതായി അയൽവാസികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.രാത്രി 8 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ദമ്പതികൾ പുറത്തുപോയി തിരിച്ചുവന്നപ്പോഴായിരുന്നു പെട്രോളുമായി കാത്തുനിന്ന വില്യംസ് ആക്രമണം നടത്തിയത്. തുടർന്ന് ഇവിടുന്ന് രക്ഷപ്പെട്ട ഇയാൾ ജീവനൊടുക്കുകയായിരുന്നു. പൊലീസ് എത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. ജീവനൊടുക്കിയ പ്രതിയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ രാവിലെ തുടങ്ങും.
Post a Comment