പാണത്തൂർ : പാണത്തൂർ മഞ്ഞടുക്കം പാലത്തിൽ നിന്നും ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കർണാടക ബൽഗം സ്വദേശിയായ ദുർഗപ്പ (17) പുഴയിൽ അകപ്പെട്ടുവെന്ന അഭ്യൂഹത്താൽ കുറ്റിക്കോൽ അഗ്നിരക്ഷ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ സജ്ജു കുമാറിന്റെ നേതൃത്വത്തിൽ കുറ്റിക്കോൽ, കാഞ്ഞങ്ങാട്, കാസറഗോഡ്, തൃക്കരിപ്പൂർ നിലയങ്ങളിലെ ജീവനക്കാരും സ്കൂബ ടീമും സംയുക്തമായി തിരച്ചിൽ നടത്തി.തിരച്ചിലിൽ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർമാരായ ഗോപാലകൃഷ്ണൻ വി വി, സണ്ണി ഇമ്മാനുവൽ, സന്തോഷ് കുമാർ സീനിയർ മെക്കാനിക്കുമാരായ ഷിബുകുമാർ, പ്രസീദ് ഇ ഫയർ & റെസ്ക്യൂ ഓഫീസർമാരായ ഗോപി കെ,വിജേഷ് കെ, ശരത്ത് കെ, ഫവാസ് എം ഹോം ഗാർഡുമാരായ കൃഷ്ണൻ എം, ഗോപാലകൃഷ്ണൻ കെ , സുമേഷ് കെ, സജിൻ പി ടി എന്നിവരും സിവിൽ ഡിഫെൻസ് അംഗങ്ങളായ കൃഷ്ണകുമാർ, അബു താഹിർ എന്നിവരും പങ്കാളികളായി. തെരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിക്കും.
Post a Comment