ഛത്തീസ്ഗഢിൽ അന്യായമായി അറസ്റ്റിലായ കന്യാസ്ത്രീമാരെ ഇടത് എംപിമാർ ഉൾപ്പെടുന്ന എൽഡിഎഫ് സംഘം ഇന്ന് ജയിലിൽ സന്ദർശിക്കും. ഇന്നലെ വൈകിട്ട് കന്യാസ്ത്രീമാരെ സന്ദർശിക്കാൻ എത്തിയെങ്കിലും സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി നിരസിക്കുകയായിരുന്നു. ബൃന്ദാ കാരാട്ട്, ആനി രാജ, എംപിമാരായ കെ രാധാകൃഷ്ണൻ, എ എ റഹീം, ജോസ് കെ മാണി, പി പി സുനീർ എന്നിവരാണ് ഛത്തീസ്ഗഡിൽ എത്തിയത്. പ്രതിനിധി സംഘം റായ്പൂർ ആർച്ച് ബിഷപ്പിനെ സന്ദർശിക്കാൻ വിശ്വദീപ് സീനിയർ സെക്കൻഡറി കോൺവെന്റിലും എത്തിയിരുന്നു. ഇന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രിയെയും സംഘം കണ്ടേക്കും.ഇന്നലെ കന്യാസ്ത്രീകളെ കാണാന്‍ ദുര്‍ഗ് സെന്‍ട്രല്‍ ജയിലിലെത്തിയ ഇടത് പ്രതിനിധി സംഘത്തെ ഛത്തീസ്ഗഢ് പൊലീസ് തടഞ്ഞിരുന്നു. സന്ദര്‍ശന സമയം വൈകിയെന്ന കാരണം പറഞ്ഞാണ് ജയില്‍ അധികൃതര്‍ സന്ദര്‍ശം തടഞ്ഞത്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന ഭരണഘടനയെ നശിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് കന്യാസ്ത്രീകളുടെ അന്യായമായ അറസ്റ്റെന്ന് മുതിര്‍ന്ന ബൃന്ദ കാരാട്ട് ഇന്നലെ പ്രതികരിച്ചു. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ബിജെപി – ആര്‍എസ്എസ് ഹിന്ദുത്വ അജണ്ടയാണ്. ഇതിനെതിരെ ശക്തമായി പോരാടുമെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി. അതേസമയം കന്യാസ്ത്രീമാരുടെ ജാമ്യാപേക്ഷ സെക്ഷൻ കോടതി ഇന്ന് പരിഗണിക്കും. അറസ്റ്റിലായ സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരുടെ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു.
Post a Comment