കേരള റീട്ടെയിൽ ഫൂട്ട് വയർ അസോസിയേഷൻ കണ്ണൂർ ജില്ല സമ്മേളനം കണ്ണൂർ വ്യാപാര ഭവനിൽ നടന്നു ജില്ലാ പ്രസിഡണ്ട് നൗഷൽ തലശ്ശേരിയുടെ അധ്യക്ഷതയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു സവാദ് പയ്യന്നൂർ സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ ഇസ്മായിൽ മെട്രോ പഴയങ്ങാടി നന്ദി പറഞ്ഞു KRFA സംസ്ഥാന പ്രസിഡണ്ട് മുജീബ് റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി സംസ്ഥാന ട്രഷറർ ബിജു ഐശ്വര്യ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു ജില്ലാ വൈസ് പ്രസിഡണ്ട് ഗംഗാധരൻ ചെറുകുന്ന് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു ജില്ലാ ട്രഷറർ ജാഫർ ചെറുകുന്ന് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു ജില്ലാ വൈസ് പ്രസിഡണ്ട് ഹക്കീം മാടായി,മനാഫ് പുതിയതെരു എന്നിവർs പ്രമേയം അവതരിപ്പിച്ചു ഷാജു മെട്രൻസ് ആശംസ അർപ്പിച്ചു സംസാരിച്ചു അരമണിക്കൂർ ഇടവേളകളിൽ സമ്മാനകൂപ്പൺ തെരഞ്ഞെടുപ്പ് നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു 2025-2027 വർഷത്തേക്കുള്ള KRFA കണ്ണൂർ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു ജില്ലാ പ്രസിഡണ്ടായി നൗഷൽ തലശ്ശേരിയെയും ജില്ലാ സെക്രട്ടറിയായി സവാദ് പയ്യന്നൂരിനെയും ജില്ലാ ട്രഷററായി ജാഫർ ചെറുകുന്നിനെയും വീണ്ടും തെരഞ്ഞെടുത്തു സംസ്ഥാന നേതാക്കൾ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു
.jpg)



Post a Comment