യൂണിവൈ കേരള റീജിയൻ പ്രവർത്തന വർഷം തുടങ്ങി


പയ്യാവൂർ: യൂണിവൈ കേരള റീജിയൻ പ്രവർത്തന വർഷാരംഭം 'ജനസിസ് മീറ്റ് 2025' ചെമ്പന്തൊട്ടി സെൻ്റ് ജോർജ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. വൈഎംസിഎ കേരള റീജിയൻ ചെയർമാൻ പ്രഫ.അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. യൂണിവൈ കേരള റീജിയൻ ചെയർമാൻ അഖിൽ ജോൺ അധ്യക്ഷത വഹിച്ചു. ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫൊറോനാ വികാരി ഫാ.ആന്റണി മഞ്ഞളാംകുന്നേൽ അനുഗ്രഹ പ്രഭാഷണം നടത്തി. സജീവ് ജാേസഫ് എംഎൽഎ വിശിഷ്ടാതിഥിയായിരുന്നു. ചെമ്പന്തൊട്ടിയിൽ രൂപീകരിച്ച യൂണിവൈ യൂണിറ്റിന്റെ സ്ഥാനാരോഹണ ചടങ്ങുകൾക്ക് വൈഎംസിഎ കണ്ണൂർ സബ് റീജിയൻ ചെയർമാൻ ബെന്നി ജോൺ ചേരിയ്ക്കത്തടത്തിൽ നേതൃത്വം നൽകി. ജോയിന്റ് സെക്രട്ടറി അലീഷ ജോസ് ആക്ഷൻ പ്ലാൻ അവതരിപ്പിച്ചു. വൈഎംസിഎ നാഷണൽ എക്സിക്യൂട്ടീവ് മെംബർ മത്തായി വീട്ടിയാങ്കൽ, ഏഷ്യ പസഫിക് അലയൻസ് കമ്മിറ്റി മെംബർ കെ.എം.തോമസ്, യൂത്ത് വർക്ക്‌ സെക്രട്ടറി അജുൻ ഈപ്പൻ, ചെമ്പന്തൊട്ടി വൈഎംസിഎ പ്രസിഡന്റ് ജോണി ജോസഫ്, കേരള റീജിയൻ മുൻ ആക്ടിംഗ് ചെയർമാൻ ജിയോ ജേക്കബ്, നോർത്ത് സോൺ വൈസ് ചെയർമാൻ ബെഹനാൻ കെ.ബെഹനാൻ എന്നിവർ പ്രസംഗിച്ചു. ക്യാമ്പ് കോ ഓർഡിനേറ്റർ അതുൽ ജെസ് ജോയ്‌സ്, വൈഎംസിഎ സെക്രട്ടറി ടിന്റോ ജോൺസ്, ട്രഷറർ ജോൺസൺ തോമസ്, സജി അടവിച്ചിറ, രജിത് മാളക്കാരൻ തുടങ്ങിയവർ നേതൃത്വം നൽകി. മെന്റലിസം ഗെയിം, മോട്ടിവേഷൻ ക്ലാസ്, വിവിധ കലാപരിപാടികൾ എന്നിവയും നടന്നു.    

റിപ്പോർട്ട്: തോമസ് അയ്യങ്കനാൽ 



Post a Comment

Previous Post Next Post

AD01