പാർലമെന്‍റിലെ ആദ്യ പരിഗണന പഹൽഗാമിലെ സുരക്ഷ വീഴ്ച, ഓപ്പറേഷൻ സിന്ദൂർ എന്നിവയായിരിക്കുമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. ഇന്ത്യ – പാക് സംഘർഷത്തിൽ ട്രംപിന്‍റെ ഇടപെടൽ സർക്കാർ വ്യക്തമാക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ പ്രധാനമന്ത്രി പാർലമെന്‍റിൽ വിശദീകരണം നൽകണം. സർവ്വ കക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഡോ. ജോൺ ബ്രിട്ടാസ് എം പി. ബീഹാർ വോട്ടർ പട്ടിക പരിഷ്ക്കരണം, ഇറാൻ – ഇസ്രായേൽ സംഘർഷം എന്നിവയും സഭയിൽ ചർച്ച ചെയ്യാനാവശ്യപ്പെട്ടിട്ടുണ്ട്. ഗവർണർമാരെ ഉപയോഗിച്ചുള്ള ഭരണ അസ്ഥിരത സൃഷ്ടിക്കലും യോഗത്തിൽ ഉന്നയിച്ചു. പ്രതിപക്ഷ ഭരണത്തിലുള്ള സംസ്ഥാനങ്ങളുടെ ഫണ്ട് പിടിച്ചു വെക്കൽ എന്നിവയും കേന്ദ്രത്തെ ധരിപ്പിച്ചതായി ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു. യശ്വന്ത് വർമ്മയുടെ ഇംപീച്ച്മെന്‍റ് നടപടിയെ പിന്തുണക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം ശേഖർകുമാർ യാദവിന്‍റെ ഇംപീച്ച്മെന്‍റ് കൂടി ചർച്ചയാവണമെന്നും പറഞ്ഞു. പാർലമെന്റിന്റെ കീഴ്വഴക്കങ്ങൾ മോദി സർക്കാർ ലംഘിക്കുന്നതായി ചൂണ്ടിക്കാട്ടിയ ജോൺ ബ്രിട്ടാസ് എം പി സമ്മേളനത്തിന്‍റെ ആദ്യ ദിനം തന്നെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുമെന്നും വ്യക്തമാക്കി. മണിപ്പൂർ സംഘർഷം, വിദേശ നയം എന്നിവയും ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. വർഷകാല സമ്മേളനത്തിൽ വിശദമായ ചർച്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ എംപിമാർ അഭിപ്രായപ്പെട്ടു.

Post a Comment