പാനൂരിൽ മന്ത്രിമാരുടെ കോലം കത്തിച്ച് കെ എസ് യു പ്രതിഷേധം


ശിവൻകുട്ടിയും കൃഷ്ണൻകുട്ടിയും അടങ്ങുന്ന പരിവാരങ്ങൾ ഈ നാടിനെ മുടിപ്പിക്കുകയാണെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ. വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ അധികൃതരും വിദ്യാഭ്യാസ വകുപ്പും കെ എസ് ഇ ബി യും ഒരു പോലെ കുറ്റക്കാരാണെന്നും പഠിക്കാൻ പോകുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ പോലും കഴിയാത്ത സർക്കാർ രാജി വെച്ച് ഒഴിയണമെന്നും അദ്ദേഹം പറഞ്ഞു. കെ എസ് യു കൂത്തുപറമ്പ് ബ്ലോക്ക്‌ കമ്മിറ്റി നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എസ് യു കൂത്തുപറമ്പ് നിയോജക മണ്ഡലം പ്രസിഡന്റ്‌ സൂര്യതേജ് എ എം അധ്യക്ഷത വഹിച്ചു. കെ എസ് യു ബ്ലോക്ക്‌ സെക്രട്ടറിമാരായ പ്രിൻസ് പി പി,അമൽ സാജ്, അശ്വിൻ കെ പി, അനുരഞ്ജ് കെ,അഭിഷേക് എം ടി കെ, പ്രണവ് എൻ എം, അക്ഷയ് പി, സായൂജ് പൂക്കോം എന്നിവർ സംസാരിച്ചു.



Post a Comment

Previous Post Next Post

AD01