നന്മ വയോജനവേദി വാർഷിക ജനറൽ ബോഡിയോഗവും ജീവിതശൈലീ രോഗ ബോധവത്ക്കരണ ക്ലാസും നടത്തി


ഇരിട്ടി: ഇരിട്ടി നന്മ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിലുള്ള നന്മ വയോജനവേദി വാർഷിക ജനറൽ ബോഡി യോഗവും ജീവിതശൈലീ രോഗ ബോധവൽക്കരണ ക്ലാസും റിട്ട.ഡി എം ഒ (ഹോമിയോ) ഡോ.ജി.ശിവരാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു.

നന്മ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വയോജനവേദി പ്രസിഡൻ്റ് വിജയൻ കുറ്റ്യാടൻ അധ്യക്ഷനായി. ഇരിട്ടി ലയൺസ് ക്ലബ് റോയൽ ലൈബ്രറിയിലേക്ക് നൽകുന്ന ദിനപത്രങ്ങൾ ചടങ്ങിൽ റോയൽ ലയൺസ് ട്രഷറർ പി.സി.അനിൽ കുമാർ ലൈബ്രേറിയൻ ആർ.കെ.മിനിക്ക് കൈമാറി 

നന്മ വയോജനവേദി ഭാരവാഹികളായ വി.എം.നാരായണൻ, , നന്മ പബ്ലിക് ലൈബ്രറി സെക്രട്ടറി സി.കെ.ലളിത, പ്രസിഡൻ്റ് , കെ.സുരേഷ്. നന്മ ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികളായ സന്തോഷ് കോയിറ്റി, കെ.മോഹനൻ, ജോളി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. 

പുതിയ ഭാരവാഹികളായി വി എം നാരായണൻ (സെക്രട്ടറി), എൻ.എം.രത്നാകരൻ (ജോ. സെക്രട്ടറി),വിജയൻ കുറ്റ്യാടൻ (പ്രസിഡൻ്റ്), പി.വി.പ്രേമവല്ലി (വൈസ് പ്രസിഡൻ്റ്) എന്നിവരെ തെരഞ്ഞെടുത്തു.




Post a Comment

أحدث أقدم

AD01