ഇരിട്ടി: വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയി ലായിരുന്ന വയോധിക ൻ മരിച്ചു. വാണിയപ്പാറ ചരൾ സ്വദേശി വി. ജി. വാസുക്കുട്ടൻ (78) ആണ് മരിച്ചത്. കഴിഞ്ഞ ജൂൺ 2ന് വള്ളിത്തോട് ആനപ്പന്തി കവലയിൽ വെച്ചായിരുന്നു അപകടം.
വാസുക്കുട്ടൻ സഞ്ചരിച്ച സ്കൂട്ടറിൽ അമിത വേഗതയിൽ എതിരെ വന്ന പിക്കപ്പ് ജീപ്പ് ഇടിച്ചായിരുന്നു അപകടം. ഗുരുതര പരുക്കേറ്റ ഇയാളെ ഉടൻ ഇരിട്ടിയിലും തുടർന്ന് കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രി യിലും പ്രവേശിപ്പിച്ചെ ങ്കിലുംചികിത്സയിലിരിക്കെ ഇന്ന് വൈകി ട്ടോടെമരണപ്പെടുകയായിരുന്നു.
എസ് എൻ ഡി പി യോഗം ചരൾ ശാഖാ പ്രസിഡണ്ടായി ദീർഘ കാലം പ്രവർത്തിച്ച ഇദ്ദേഹം നിലവിൽ എസ് എൻ ഡി പി ഇരിട്ടി യൂണിയൻ കമ്മറ്റി അംഗമായി പ്രവർ ത്തിച്ചു വരികയാണ്.
ഭാര്യ: സരോജിനി.മക്കൾ: സുമിത വാസു (അയ്യൻകുന്ന് പഞ്ചായത്ത്),
അമിത വാസു ( നഴ്സ്, ഇരിട്ടി താലൂക്ക് ആശുപത്രി).
മരുമക്കൾ: വിവേക് (തലശ്ശേരി),അശോകൻ ( ചരൾ).
പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.
Post a Comment