ചീര സൂപ്പ് കുടിച്ചിട്ടുണ്ടോ?; കർക്കിടകം സ്പെഷ്യൽ റെസിപ്പി പരിക്ഷീക്കാം


കർക്കിടകം ഒക്കെ അല്ലെ. പണ്ടുള്ളവർ പറയുന്നത് പോലെ ആരോഗ്യം ശ്രദ്ധിക്കേണ്ട സമയമാണ്. ചീര ആരോഗ്യത്തിന് വളരെ നല്ലതാണ്. ചീര കൊണ്ടൊരു സൂപ്പ് ഉണ്ടാക്കിയാലോ? ആരോഗ്യത്തിലും രുചിയിലും മുന്നിട്ട് നിൽക്കും. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യ സാധനങ്ങൾ:

ചുവന്ന ചീര ചെറുതായി അരിഞ്ഞ് – ഒരു കപ്പ്

ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത് – 1 ചെറുത്

ബട്ടർ – 1 ടേബിൾ സ്പൂൺ

സവാള ചെറുതായി അരിഞ്ഞത് – 1 എണ്ണം

റൊട്ടി കഷണങ്ങൾ നെയ്യിൽ മൊരിച്ചത് – 1 കപ്പ്

കുരുമുളക് പൊടി – ആവശ്യത്തിന്

ഫ്രഷ് ക്രീം – 1 ടേബിൾ സ്പൂൺ ( ആവശ്യമെങ്കിൽ )

ഉണ്ടാക്കുന്ന വിധം:

ആദ്യം ചീര അര കപ്പ് വെള്ളമൊഴിച്ചു വേവിച്ച ശേഷം മിക്സിയിൽ നന്നായി അരച്ചെടുക്കുക. ശേഷം ഒരു പാനിൽ ബട്ടർ ചൂടാക്കി സവാള മൊരിച്ചശേഷം ചീര അരച്ചതും കിഴങ്ങ് പൊടിച്ചതും പാകത്തിന് വെള്ളവും ഉപ്പും കുരുമുളക് പൊടിയും ചേർത്തു നന്നായി തിളപ്പിച്ചെടുക്കുക. ഇതിലേക്ക് റൊട്ടിക്കഷണങ്ങൾ മൊരിച്ചത് ഇട്ട് ച്ചുടോടെ വിളമ്പാം.



Post a Comment

Previous Post Next Post

AD01