വയനാട്ടിൽ പ്ലസ് വൺ വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ചു.



മാനന്തവാടി വള്ളിയൂർക്കാവ് കാവ്കുന്ന് പുള്ളിൽ വൈഗ വിനോദ് (16) ആണ് മരിച്ചത്. ആറാട്ടുതറ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനിയാണ്. പാമ്പുകടിയേറ്റതിനെ തുടർന്ന് ശർദ്ദിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും അവിടെ നിന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. പിതാവ്: വിനോദ് (മസ്‌ക്‌കത്ത്), മാതാവ്: വിനീത ,സഹോദരി: കൃഷ്ണപ്രിയ.



Post a Comment

Previous Post Next Post

AD01