മാനന്തവാടി: വയനാട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു. മാനന്തവാടിയിലാണ് സംഭവം. 16 കാരിയായ പെൺകുട്ടിയെ രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി മദ്യം നൽകി ബലാത്സംഗം ചെയ്യുകയായിരുന്നു. മാനന്തവാടി സ്വദേശികളായ ആഷിഖ്, ജയരാജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ പോക്സോ, കൂട്ട ബലാത്സംഗം എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ഉടൻ തന്നെ ഇരുവരെയും മാനന്തവാടി കോടതിയിൽ ഹാജരാക്കും.
വയനാട്ടിൽ കൂട്ട ബലാത്സംഗ പരാതി:രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു
WE ONE KERALA
0
Post a Comment