സഭാദിനാചരണം


കണ്ണൂർ: സെൻ്റ് തോമസ് ദിനത്തോടനുബന്ധിച്ച് കത്തോലിക്ക കോൺഗ്രസ് മേലെചൊവ്വ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സഭാദിനം ആചരിച്ചു. സെൻ്റ് ഫ്രാൻസിസ് പള്ളിയങ്കണത്തിൽ വികാരി ഫാ.തോമസ് കളപ്പുരയിൽ പതാക ഉയർത്തി. കത്തോലിക്ക കോൺഗ്രസ്‌ മേലെ ചൊവ്വ യൂണിറ്റ് പ്രസിഡന്റ്‌  ജോയ് ധൈര്യത്തിൽ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത വൈസ് പ്രസിഡന്റ് ഐ.സി.മേരി സഭാദിനസന്ദേശം നൽകി. കത്തോലിക്ക കോൺഗ്രസ് പ്രവർത്തകരോടൊപ്പം ഇടവകാ സമൂഹവും ചടങ്ങിൽ പങ്കെടുത്തു. മധുരപലഹാര വിതരണവും നടന്നു.   

റിപ്പോർട്ട്: തോമസ് അയ്യങ്കാനാൽ 



Post a Comment

Previous Post Next Post

AD01