കോട്ടയം മെഡിക്കൽ കോളേജ് അപകടം; രക്ഷാപ്രവർത്തനത്തിന് കാലതാമസം ഉണ്ടായിട്ടില്ലെന്ന് മന്ത്രി വി എൻ വാസവൻ


കോട്ടയം മെഡിക്കൽ കോളേജിൽ പഴയ കെട്ടിടം തകർന്നുണ്ടായ അപകടം നിർഭാഗ്യകരമെന്ന് മന്ത്രി വി എൻ വാസവൻ. സംഭവം അറിഞ്ഞ സമയത്ത് തന്നെ സ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തിന് കാലതാമസം ഉണ്ടായിട്ടില്ല എന്നും മന്ത്രി പറഞ്ഞു. തകർന്ന് വീണത് 68 വർഷം മുൻപ് ഉള്ള കെട്ടിടമാണ് എന്നും മന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് മണ്ണ് മാന്തി യന്ത്രം കൊണ്ടുവരാൻ ഒരു കെട്ടിടം പൊളിക്കണം. ഇനി ഒരു കെട്ടിടം പണിയുമ്പോൾ ആവശ്യമായ സംവിധാനം ക്രമീകരിച്ച ആയിരിക്കണം. രക്ഷാപ്രവർത്തനത്തിന് യന്ത്രം കയറി വരാനുള്ള ബുദ്ധിമുട്ട് പ്രായോഗികമായി ഉണ്ടായിരുന്നു. മണ്ണ് മാറ്റി പെട്ടെന്ന് നോക്കണമെന്ന് നിർദ്ദേശംനൽകിയിരുന്നു. മറ്റൊരു രൂപത്തിൽ വിഷയത്തെ വ്യാഖ്യാനിക്കരുത്. മെഡിക്കൽ കോളജിനെ ആകെ ആക്ഷേപിച്ചു ഇല്ലാതാക്കാനുള്ള ശ്രമം ഉണ്ടാകരുത് എന്നും മന്ത്രി പറഞ്ഞു.



Post a Comment

Previous Post Next Post

AD01