കാസര്‍കോട് വ്യാജ തോക്ക് നിര്‍മാണശാല കണ്ടെത്തി രണ്ട് തോക്കുകള്‍ പിടിച്ചെടുത്തു




കാസര്‍കാട്: വ്യാജ തോക്ക് നിര്‍മാണശാല കണ്ടെത്തി. പോലിസ് നടത്തിയ റെയ്ഡില്‍ രണ്ടു തോക്കുകളും നിര്‍മാണ ഉപകരണങ്ങളും കണ്ടെടുത്തു. ഒരു തോക്ക് പാതിനിര്‍മാണം പൂര്‍ത്തിയായ നിലയിലായിരുന്നു. കള്ളാര്‍ കോട്ടക്കുന്ന് കൈക്കളം കല്ലിലെ ജസ്റ്റിന്‍ എന്നയാളുടെ വാടക വീട്ടിലാണ് കണ്ണൂര്‍ ആലക്കോട് കാര്‍ത്തികപുരം എരുതമാടമേലരുകില്‍ എം കെ. അജിത് കുമാര്‍ (55) തോക്ക് നിര്‍മാണം നടത്തിയിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരം 3.30-ഓടെയായിരുന്നു റെയ്ഡ്. കാസര്‍കോട് ജില്ലാ പോലിസ് മേധാവി വിജയ് ഭാരത് റെഡ്ഡിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്, ബേക്കല്‍ ഡിവൈഎസ്പി വി വി മനോജ്, കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് റെയ്ഡ് നടത്തിയത്




Post a Comment

Previous Post Next Post

AD01