മുഖ്യമന്ത്രി ആര് എന്നത് കീഴ്‌വഴക്കം അനുസരിച്ച് തീരുമാനിക്കും സണ്ണി ജോസഫ്

 


ന്യൂഡല്‍ഹി: തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ എഐസിസി നേതൃത്വവുമായി ചര്‍ച്ച ചെയ്‌തെന്ന് കെപിസിസി സംസ്ഥാന അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. കെപിസിസി പുനഃസംഘടന എത്രയും വേഗം പൂര്‍ത്തിയാക്കും. മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.ജൂലൈ 18ന് ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തില്‍ രാഹുല്‍ ഗാന്ധി പുതുപ്പള്ളിയിലെത്തുമെന്ന് പറഞ്ഞ സണ്ണി ജോസഫ് വോട്ട് വൈബ് സര്‍വേ വിഷയത്തിലും പ്രതികരിച്ചു. യുഡിഎഫ് മുഖ്യമന്ത്രി വരും എന്നതാണ് ഏറ്റവും വലിയ സന്ദേശം. നിലമ്പൂരില്‍ നിന്ന് ആത്മവിശ്വാസം ലഭിച്ചു. മുഖ്യമന്ത്രി ആര് എന്നത് കീഴ്വഴക്കം അനുസരിച്ച് തീരുമാനിക്കും. 2026 ല്‍ കേരളത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി എന്ന് നിങ്ങള്‍ പ്രഖ്യാപിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.



Post a Comment

Previous Post Next Post

AD01