സുന്നത്ത് കര്‍മത്തിനായി അനസ്തേഷ്യ നല്‍കിയ പിഞ്ചുകുഞ്ഞ് മരിച്ചു




കോഴിക്കോട്: സുന്നത്ത് കര്‍മത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടുമാസം പ്രായമായ കുഞ്ഞ് അനസ്തേഷ്യ നല്‍കിയതിനിടെ മരിച്ചു. കാക്കൂര്‍ കോ ഓപറേറ്റീവ് ക്ലിനിക്കില്‍ ഇന്ന് രാവിലെയാണ് സംഭവം. ചേളന്നൂര്‍ സ്വദേശിയുടെ കുഞ്ഞാണ് മരിച്ചത്. അനസ്തേഷ്യ നല്‍കിയതോടെ കുഞ്ഞിന് ശ്വാസംമുട്ട് അനുഭവപ്പെടുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കാക്കൂര്‍ പോലീസ് കേസെടുത്തു. അനസ്തേഷ്യ നല്‍കിയതു മൂലമുണ്ടായ റിയാക്ഷനാണോ അതോ അനസ്തേഷ്യയുടെ അളവ് കൂടിയതാണോ മരണകാരണം എന്നീ കാര്യങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റി




Post a Comment

Previous Post Next Post

AD01