കൂൺ ഗ്രാമം പദ്ധതി നടപ്പാക്കുന്നതിന് ഇരിക്കൂർ നിയോജക മണ്ഡലത്തെ തെരഞ്ഞെടുത്തു.

 



കൂൺ ഗ്രാമം പദ്ധതി നടപ്പാക്കുന്നതിന് ഇരിക്കൂർ നിയോജക മണ്ഡലത്തെ തെരഞ്ഞെടുത്തു. സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ വഴി നടപ്പിലാക്കുന്ന കൂൺ ഗ്രാമം പദ്ധതിയ്ക്ക് 30.25 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ആലക്കോട് വച്ച് നടന്ന കർഷക സംഗമത്തിൽ കർഷകർക്ക് ഗുണപ്രദമാകുന്ന പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ശ്രീ കെ പ്രസാദ് ഉറപ്പ് നൽകിയിരുന്നു. ഏറെ പോഷക ഗുണമുള്ള കൂണിന്റെ ഉല്പാദന വർദ്ധനവും മൂല്യവർദ്ധനവും ലക്ഷ്യമാക്കിയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്. 100 ചെറുകിട കൂണുത്പാദന യൂണിറ്റുകൾ, രണ്ട് വൻകിട ഉത്പാദന യൂണിറ്റുകൾ, ഒരു സ്പോൺ (വിത്തുത്പാദനം) യൂണിറ്റ്, 10 കമ്പോസ്റ്റ് യൂണിറ്റുകൾ, രണ്ട് പാക്ക് ഹൗസുകൾ, മൂന്ന് സംസ്കരണ യൂണിറ്റുകൾ, 100 കർഷകർക്കുള്ള പരിശീലനം എന്നിവ ഉൾപ്പെട്ടതാണ് കൂൺ ഗ്രാമം പദ്ധതി.



Post a Comment

Previous Post Next Post

AD01