സാമ്പത്തിക തർക്കങ്ങളെ തുടർന്ന് നടന്ന വഴക്കിൽ കന്നഡ ടെലിവിഷൻ താരം മഞ്ജുള ശ്രുതിക്ക് കുത്തേറ്റു. ഭർത്താവ് അമരേഷാണ് ശ്രുതിയെ ആക്രമിച്ചതെന്നാണ് പരാതി.
ബംഗളൂരുവിൽ കഴിഞ്ഞ ജൂലൈ നാലിനാണ് സംഭവം നടന്നത്. ശ്രുതിയുടെ വാരിയെല്ലുകളിലും, തുടയിലും, കഴുത്തിലും കുത്തേറ്റിട്ടുണ്ട്. ശരീരത്തിൽ കുരുമുളക് സ്പ്രേ തളിക്കുകയും തല ചുമരിൽ ഇടിക്കുകയും ചെയ്തുവെന്നാണ് പരാതി.
അമൃതധാരേ പോലുള്ള ജനപ്രിയ സീരിയലുകളിലെ വേഷങ്ങളിലൂടെ അറിയപ്പെടുന്ന ശ്രുതി, ബന്ധത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതിനെത്തുടർന്ന് ഭർത്താവ് അംബരീഷുമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. 20 വർഷത്തിലേറെയായി വിവാഹിതരായ ഈ ദമ്പതികൾ രണ്ട് കുട്ടികളുമായി ഹനുമന്തനഗറിൽ ആയിരുന്നു താമസിച്ചിരുന്നത്. എന്നാൽ ദാമ്പത്യത്തിലെ പ്രശ്നങ്ങൾ കാരണം ഏപ്രിലിൽ ശ്രുതി സഹോദരന്റെ വീട്ടിലേക്ക് താമസം മാറിയിരുന്നു. സാമ്പത്തിക കാര്യങ്ങളെച്ചൊല്ലി അമരേഷും ശ്രുതിയും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നതായും ഇയാൾക്കെതിരെ പരാതി നൽകിയിരുന്നതായും പൊലീസ് പറഞ്ഞു. ജൂലൈ 3 ന് ദമ്പതികൾ വീണ്ടും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ, അടുത്ത ദിവസം തന്നെ അമരേഷ് ശ്രുതിയെ ആക്രമിച്ചതായാണ് ആരോപണം. കുട്ടികൾ കോളേജിലേക്ക് പോയതിനുശേഷമാണ് ആക്രമണമുണ്ടായത്.
ശ്രുതിയും അമ്രേഷും തമ്മിലുള്ള ഗാർഹിക തർക്കവുമായി ബന്ധപ്പെട്ട് ഹനുമന്തനഗർ പോലീസ് സ്റ്റേഷനിൽ രണ്ട് കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
Post a Comment