ഉത്തര്‍പ്രദേശില്‍ തോക്ക് ചൂണ്ടി സഹോദരിമാരെ ബലാത്സംഗം ചെയ്തു; രണ്ട് പേര്‍ക്കെതിരെ കേസ്, ഒളിവിലുള്ള പ്രതികള്‍ക്കായി അന്വേഷണം ശക്തം


മുസാഫര്‍നഗര്‍ ജില്ലയില്‍ ബന്ധുക്കളായ സഹോദരിമാരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ടു യുവാക്കള്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രദീപ് കുമാര്‍(20), ഗൗരവ് (21) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ജൂലൈ 24നാണ് കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. പ്രതികള്‍ക്ക് പെണ്‍കുട്ടികളുമായി മുന്‍പരിചയമുണ്ട്. പ്രതിളില്‍ ഒരാള്‍ പെണ്‍കുട്ടികളെ വിളിച്ച് കാണാന്‍ വരണമെന്നും ഇല്ലെങ്കില്‍ മാതാപിതാക്കളെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇതേതുടര്‍ന്നാണ് പെണ്‍കുട്ടികള്‍ സ്ഥലത്തെത്തുന്നത്. പ്രതികള്‍ 15കാരികളെ ആളൊഴിഞ്ഞ പന്നിഫാമിലേക്ക് കൂട്ടികൊണ്ടുപോകുകയും തങ്ങള്‍ പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ വെടിവെച്ച് കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ശേഷം പെണ്‍കുട്ടികളെ ഇരുവരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ വീട്ടുകാരെ വെറുതെ വിടില്ലെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് കാടിന് സമീപം കുട്ടികളെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു.

പൊലീസ് പട്രോളിങ് സംഘമാണ് പെണ്‍കുട്ടികളെ കണ്ടത്.തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് തട്ടികൊണ്ടുപോകല്‍, കൂട്ടബലാത്സംഗം എന്നീ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രതികളെ പിടികൂടാനായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണെന്ന് ബുഡാന പൊലീസ് അറിയിച്ചു.



Post a Comment

Previous Post Next Post

AD01