ടിക് ടോക് ഇന്ത്യയില്‍ തിരിച്ചെത്തുന്നു ചില ഉപയോക്താക്കള്‍ക്ക് വെബ്‌സൈറ്റ് ലഭ്യമായി തുടങ്ങി

 


അഞ്ചു വര്‍ഷത്തെ ഇടവേളക്കു ശേഷം ചൈനീസ് ഷോര്‍ട്ട് വീഡിയോ ആപ്പായ ടിക് ടോക്ക് ഇന്ത്യയില്‍ തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ട്. ചില ഉപയോക്താക്കള്‍ക്ക് വെബ്‌സൈറ്റ് ലഭ്യമായിത്തുടങ്ങിയതായാണ് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.2020ല്‍ സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചത്. അതേസമയം ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ടിക് ടോക് ഇപ്പോഴും ലഭ്യമായിട്ടില്ല. കൂടാതെ തിരിച്ചുവരവ് സംബന്ധിച്ച് കമ്പനിയില്‍ നിന്നും ഒരു പ്രസ്താവനയും വന്നിട്ടില്ലയുഎസ്സുമായുള്ള താരിഫ് സംഘര്‍ഷത്തിനു പിന്നാലെ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്ന സാഹചര്യത്തിലാണ് നിരോധന ആപ്പിന്റെ റീ എന്‍ട്രി എന്നാണ് വിലയിരുത്തപ്പെടുത്തന്നത് 2020 ജൂണില്‍ ദേശീയ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി ടിക് ടോക്, ഷെയറിറ്റ്, കാംസ്‌കാനര്‍, വിഗോ വീഡിയോ, ബൈഡു മാപ്പ്, ക്ലാഷ് ഓഫ് കിംഗ്‌സ് എന്നിവയുള്‍പ്പെടെ 58 ചൈനീസ് ആപ്പുകളെ നിരോധിച്ചത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് സെക്ഷന്‍ 69A പ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തിയത്.



Post a Comment

Previous Post Next Post

AD01