കോൺഗ്രസ് നിയന്ത്രണത്തിലുള്ള ഇരിങ്ങാലക്കുട ട‍ൗൺ ബാങ്കിലെ ക്രമക്കേട്; കുത്തിയിരിപ്പ് സമരവുമായി വയോധികരായ നിക്ഷേപകര്‍




കെപിസിസി മുൻ ജനറൽ സെക്രട്ടറി എംപി ജാക്സൺ ചെയർമാനായ ഇരിങ്ങാലക്കുട ടൗണ്‍ കോപറേറ്റീവ് ബാങ്കിന് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി വയോധികരായ നിക്ഷേപകര്‍. നിക്ഷേപം ഉള്ള കോമ്പാറ സ്വദേശികളായ തേക്കാനത്ത് ഡേവീസ് ഭാര്യ തങ്കമ്മ മക്കളായ ജിജി,ജിഷ എന്നിവര്‍ ഠാണവില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ ഹെഡ് ഓഫീസില്‍ എത്തി കുത്തിയിരിപ്പ് സമരം നടത്തിയത്. ഹൃദയസംബന്ധമായ ചികിത്സക്കാണ് ഇവർ പണം തേടി ബാങ്കിലെത്തിയത്.റിസർവ്ബാങ്ക് നിർദ്ദേശങ്ങൾ പാലിക്കാതിനെ തുടർന്നാണ് ഇരിങ്ങാലക്കുട ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്കിന് റിസർവ് ബാങ്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ബാങ്കിൽ നിന്ന് പതിനായിരം രൂപ മാത്രമാണ് നിക്ഷേപകർക്ക് പിൻവലിക്കാൻ സാധിക്കുക. ഹൃദയസംബന്ധമായ ചികിത്സയ്ക്ക് പണം തേടിയാണ് 10 ലക്ഷം രൂപയുടെ നിക്ഷേപമുള്ള ഡേവിസും കുടുംബവും ബാങ്കിലെത്തിയത്. പലതവണ ബാങ്കിലെത്തിയെങ്കിലും ബാങ്ക് അധികൃതർ മോശമായി സംസാരിക്കുകയായിരുന്നുവെന്ന് ഡേവിസ് തങ്കമ്മയുടെയും മക്കൾ പറയുന്നു.ഠാണാവിൽ പ്രവർത്തിക്കുന്ന ബാങ്ക് ഹെഡ് ഓഫീസിനു മുമ്പിലാണ് ഡേവിസും കുടുംബവും പ്രതിഷേധിച്ചത്. എന്നാല്‍ ഇവരുടെ അടക്കം ചികിത്സയ്ക്കും വിവാഹത്തിനുമായുള്ള 24 അപേക്ഷകള്‍ റിസര്‍വ് ബാങ്കിന്റെ വൈബ് സൈറ്റിലേയ്ക്ക് അപ്ലോഡ് ചെയ്തിട്ടുണ്ട്. തുടര്‍ ഉടന്‍ തന്നെ നടപടികള്‍ ഉണ്ടാകുമെന്നുമാണ് ബാങ്ക് അധികൃതരുടെ നിലപാട്.



Post a Comment

Previous Post Next Post

AD01