മട്ടന്നൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ ആഭ്യന്തര സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്



മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കൂടുതൽ ആഭ്യന്തര സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. പുതിയ ഷെഡ്യൂൾ പ്രകാരം ആഴ്ച‌യിൽ 7 സർവീസുകൾ അധികം വരും. തിരുവനന്തപുരം, ബെംഗളൂരു, മുംബൈ റൂട്ടിലാണ് എയർ ഇന്ത്യ എക്‌സ്പ്രസ് കൂടുതൽ സർവീസ് ആരംഭിച്ചത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് കണ്ണൂരിനും ബെംഗളുരുവിനും ഇടയിലെ സർവീസ്. മുൻപ് ആഴ്ചയിൽ ഒരു സർവീസാണ് ഉണ്ടായിരുന്നത്. ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിൽ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കും തിങ്കൾ, വ്യാഴം, വെള്ളി ദിവസങ്ങളിൽ തിരിച്ചും തുടങ്ങി. മുംബൈ റൂട്ടിൽ ആഴ്ചയിൽ ഒരു സർവീസ് കൂടി സെപ്റ്റംബർ മുതൽ ആരംഭിക്കും. മട്ടന്നൂർ വിമാനത്താവളത്തിൽ നിന്ന് ചെന്നൈ റൂട്ടിൽ ഇൻഡിഗോ എയർലൈൻസ് അധിക സർവീസ് ആരംഭിച്ചു. നിലവിലുള്ള പ്രതിദിന സർവീസിന് പുറമേയാണ് ആഴ്‌ചയിൽ 4 സർവീസ് കൂടി നടത്തുക. ഇതോടെ കണ്ണൂരിനും ചെന്നൈക്കും ഇടയിൽ ആഴ്യിൽ 11 സർവീസുകൾ ഉണ്ടായിരിക്കും.



Post a Comment

Previous Post Next Post

AD01