കണ്ണൂർ:വിദ്യാർഥികളുമായി ജില്ലാ കലക്ടർ സംവദിക്കുന്ന 'കലക്ടറോടൊപ്പം' പരിപാടിക്ക് ജില്ലയിൽ തുടക്കമായി. ഇനി മുതൽ എല്ലാ ബുധനാഴ്ചകളിലും ജില്ലയിലെ സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്‌കൂളുകളിലെ കുട്ടികൾക്ക് ചേംബറിലെത്തി കലക്ടറുമായി സംവദിക്കാം. പരിപാടിയുടെ ആദ്യ ദിവസം ചൊവ്വ ഹയർ സെക്കൻഡറി സ്‌കൂളിലെ തെരഞ്ഞെടുക്കപ്പെട്ട 32 വിദ്യാർഥികൾ ജില്ലാ കലക്ടർ അരുൺ കെ വിജയനുമായി സംവദിച്ചു. ഔദ്യോഗിക തിരക്കുകൾ മാറ്റിവെച്ച് കുട്ടികളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും കലക്ടർ മറുപടി നൽകി.
Post a Comment