വിസതട്ടിപ്പ് കേസിലെ പ്രതി എറണാകുളത്ത് പൊലിസ് പിടിയിലായി

 


ഇരിട്ടി : വിസാ തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന എറണാകുളത്ത് പൊലിസ് പിടിയിലായി ഇരിട്ടിക്കടുത്ത് പായം വട്ട്യറ സ്വദേശി ജോൺ ക്രിസ്റ്റഫർ ( 45 ) നെയാണ് കരിക്കോട്ടക്കരി പൊലിസ് ഇൻസ്പെക്ടർ കെ.ജെ. വിനോയിയുടെ നേതൃത്വത്തിലുള്ള അന്വോഷണ സംഘം എറണാകുളത്ത് വെച്ച് അറസ്റ്റ് ചെയ്തത് . അങ്ങാടിക്കടവിൽ ട്രാവൽ ഏജൻസി നടത്തിവരുന്ന വാണിയപ്പാറ സ്വദേശിനി നൽകിയ പരാതിയിലാണ് പ്രതിയെ അറസ്റ് ചെയ്തത് . വിദേശത്തേക്ക് വിസ വാഗാദാനം ചെയ്ത് 55 ലക്ഷം രൂപ പരാതിക്കാരിയിൽ നിന്നും കൈപ്പറ്റി വിസ നൽകാതെ ഇയാൾ കബിളിപ്പിച്ചതായാണ് പരാതി എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അതീവ രഹസ്യമായാണ് പൊലിസ് സംഘം പിന്തുടർന്ന് പിടികൂടിയത് . പൊലിസ് സംഘത്തിൽ കരിക്കോട്ടക്കരി എസ് ഐ മുഹമ്മദ് നജിമി , എ എസ് ഐ പ്രശാന്ത് സീനിയർ സിവിൽ പൊലിസ് ഓഫിസ് സുകേഷ് ഊരത്തൂർ, ഇരിട്ടി ഡി വൈ എസ്പിയുടെ സ്പഷ്യൽ സ്‌ക്വാഡ് അംഗം എ.എം. ഷിജോയി എന്നിവരും ഉണ്ടായിരുന്നു .



Post a Comment

Previous Post Next Post

AD01