വിറച്ച് വിറച്ച് ഉത്തരേന്ത്യ; നിരവധി സംസ്ഥാനങ്ങളിൽ പ്രളയ മുന്നറിയിപ്പ്



ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്നും കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജമ്മുകശ്മീർ, ഉത്തരാഖണ്ഡ്, ദില്ലി എന്നിവിടങ്ങളിൽ പ്രളയ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ജമ്മു കാശ്മീരിലെ, ഡോഡ, ചാമോലി, റമ്പാൻ, റെയിസി എന്നിവിടങ്ങളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ ഇന്നും തുടരും. ഉത്തരാഖണ്ഡിലെ രുദ്ര പ്രയാഗ്, ധാരാളി എന്നിവിടങ്ങളിൽ 80 ഓളം പേരെ ഇനിയും കണ്ടെത്താൻ ഉണ്ട്. ദില്ലി യമുനാ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 
വെള്ളം കെട്ടിക്കിടക്കുന്നതുകൊണ്ട് താഴ്ന്ന പ്രദേശത്തുള്ള ഗ്രാമങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ് നിലവിൽ. 20 വീടുകളുള്ള കരലാനയാണ് ഏറ്റവും ഭീഷണി നേരിടുന്നത്. മണ്ണിടിച്ചിലിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചവരികയാണ്. അപകടസാധ്യത ഇപ്പോഴും കൂടുതലാണെന്നാണ് ഉദ്യോ​ഗസ്ഥർ പറയുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയായി തുടർച്ചയായ പ്രകൃതിദുരന്തങ്ങളാൽ വലയുകയാണ് ജമ്മു കശ്മീർ. ആഗസ്ത് 14 മുതൽ കശ്മീരിൽ തുടർച്ചയായ മേഘസ്ഫോടനങ്ങളുടെയും മണ്ണിടിച്ചിലുകളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. മഴക്കെടുതികളിൽ 130 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 140 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 32 തീർഥാടകരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.


Post a Comment

Previous Post Next Post

AD01