അങ്കമാലി വി ടി സ്മാരക ട്രസ്റ്റിന്റെ വി ടി ഭട്ടതിരിപ്പാട് അവാര്‍ഡ് നോവലിസ്റ്റ് ആര്‍ രാജശ്രീയ്ക്ക്. ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ആത്രേയകം എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.
പുരസ്‌ക്കാര സമര്‍പ്പണം സെപ്തം 12 വൈകിട്ട് 4ന് അങ്കമാലി സി എസ് എ ഓഡിറ്റോറിയത്തില്‍ നടക്കും. ബ്രണ്ണന്‍ കോളേജ് അധ്യാപികയാണ് കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിനിയായ ആര്‍ രാജശ്രീ. രാജശ്രീയുടെ ‘കല്യാണിയെന്നും, ദാക്ഷാണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത’ എന്ന നോവലിന് 2021ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
Post a Comment