സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്നില്ല; മന്ത്രി സജി ചെറിയാന്‍


കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാ വിഷയം കേരള സ്റ്റേറ്റ് ഫിലിം അവാർഡ് പ്രഖ്യാപനമാണ്. 2024 - 2025 സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇന്ന് പ്രഖ്യാപിക്കുമെന്ന രീതിയിൽ ചില വാർത്തകൾ പുറത്തു വന്നിരുന്നു. പല സോഷ്യൽ മീഡിയ പേജുകളും ഓൺലൈൻ മാധ്യമങ്ങളും സാധ്യതാ പട്ടികയും പുറത്തു വിട്ടിരുന്നു. എന്നാൽ സ്റ്റേറ്റ് അവാർഡ് പ്രഖ്യാപനം ഉടൻ ഉണ്ടാകില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ജൂറിയെ തീരുമാനിച്ചിട്ടുള്ളുവെന്നും അവാര്‍ഡ് സംബന്ധിച്ച പ്രക്രിയകള്‍ ആരംഭിച്ചിട്ടേ ഉള്ളൂവെന്നും മന്ത്രി പറഞ്ഞു.



Post a Comment

Previous Post Next Post

AD01