ഷോക്കടിപ്പിച്ച് ക്രൂരമർദനം; ആന്ധ്രയിൽ വിദ്യാർഥിയെ റാഗ് ചെയ്ത് സീനിയേഴ്സ്


ആന്ധ്രാപ്രദേശിലെ സര്‍ക്കാര്‍ കോളേജിൽ റാഗിങിൻ്റെ പേരിൽ വിദ്യാര്‍ഥിയെ ക്രൂരമായി മർദിച്ച് സീനിയർ വിദ്യാര്‍ഥികള്‍. ക്രൂരമായി മർദിക്കുകയും ഷോക്കടിപ്പിക്കുകയും ചെയ്തതായാണ് പരാതി. പല്‍നാട് ജില്ലയില്‍ ഡാച്ചെപ്പള്ളി ഗവണ്‍മെന്റ് ജൂനിയര്‍ കോളേജിലാണ് സംഭവം. ഒന്നാം വര്‍ഷ ഇന്റര്‍മീഡിയറ്റ് വിദ്യാർഥിക്കാണ് മർദനമേറ്റത്.

ഓണ്‍ലൈനില്‍ ഇതിൻ്റെ വീഡിയോ പ്രചരിക്കുന്നണ്ട്. രണ്ടാം വര്‍ഷ വിദ്യാര്‍ഥികൾ ഇരയെ ഹോസ്റ്റലിലേക്ക് കൊണ്ടുപോയി മര്‍ദിക്കുകയും വൈദ്യുതാഘാതമേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. പ്രതികൾക്ക് പ്രായപൂർത്തിയായിട്ടില്ല. അക്രമികള്‍ മർദനം ചിത്രീകരിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ആക്രമണത്തില്‍ പുറത്തുനിന്നുള്ള ഒരാള്‍ ഉള്‍പ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. വിദ്യാർഥിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചു. നടപടി ആവശ്യപ്പെട്ട് നിരവധി വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചു. അതേസമയം, കോളേജ് അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രസ്താവന ഇറക്കിയിട്ടില്ല.



Post a Comment

Previous Post Next Post

AD01