കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ ഓണം ഖാദി മേള ഖാദി ഉല്‍പന്നങ്ങളുടെ ലോഞ്ചിങ്ങും കൗണ്ടര്‍ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു



കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ്, പയ്യന്നൂര്‍ ഖാദി കേന്ദ്രം, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസും സംയുക്തമായി കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ സംഘടിപ്പിപ്പിക്കുന്ന ഓണം ഖാദി മേളയുടെ ഭാഗമായി പുതിയ ഖാദി ഉല്‍പന്നങ്ങളുടെ ലോഞ്ചിങ്ങും വില്‍പന കൗണ്ടര്‍ ഉദ്ഘാടനവും രജിസ്ട്രേഷന്‍, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു.



 മുന്നാക്ക വികസന കോര്‍പ്പറേഷന്‍ അംഗം സോമന്‍ നമ്പ്യാര്‍ക്ക് മന്ത്രി ആദ്യ വില്‍പന നടത്തി. പയ്യന്നൂര്‍ ഖാദി ഡയറക്ടര്‍ വി ഷിബു അധ്യക്ഷനായി. 'എനിക്കും വേണം ഖാദി' ഓണം വിപണിയുടെ ഭാഗമായി കസവ് മുണ്ട്, ടവല്‍, കുഷ്യന്‍ എന്നിവയാണ് പുതുതായി പുറത്തിറക്കുന്ന ഖാദി ഉല്‍പന്നങ്ങള്‍. ഖാദി ബോര്‍ഡിന്റെ പി എം ഇ ജി പി, എസ് ഇ ജി പി എന്നീ വായ്പകള്‍ മുഖേന സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങിയവരുടെ ഉല്‍പന്നങ്ങളുടെ വിപണന കൗണ്ടറുകളില്‍ തുണിത്തരങ്ങള്‍, അച്ചാറുകള്‍, ക്ലീനിങ് ഉല്‍പന്നങ്ങള്‍, മുത്ത് കൊണ്ടുള്ള ലേഡീസ് ബാഗുകള്‍, ചുവര്‍ ചിത്രങ്ങള്‍, ഫാന്‍സി ഉല്‍പന്നങ്ങള്‍ എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്. മേള സെപ്റ്റംബര്‍ നാലിന് അവസാനിക്കും. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍ ഷോളി ദേവസ്യ, വില്ലേജ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ കെ.വി ഫാറൂഖ്, അസിസ്റ്റന്റ് രജിസ്റ്റര്‍ കെ അനില്‍, ജൂനിയര്‍ സൂപ്രണ്ടുമാരായ കെ മുഹമ്മദ് ബഷീര്‍, കെ ശ്രീജിത്ത് എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.



Post a Comment

Previous Post Next Post

AD01