ചരിത്ര ക്വിസ് മത്സരം അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ് ഉദ്ഘാടനം ചെയ്തു ; ടി കെ അനസ്യയും നഫീസ നാസിഫും വിജയികൾ




അഴീക്കോട് ഗ്രാമപഞ്ചായത്ത്, വാഗ്ഭടാനന്ദ ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചരിത്ര ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ടി കെ അനസ്യയും യു പി വിഭാഗത്തിൽ നഫീസ നാസിഫും വിജയികളായി. ഹൈസ്കൂൾ വിഭാഗത്തിൽ ശിവന്യ ലിജേഷ് രണ്ടാം സ്ഥാനവും വസുദേവ് ഒണ്ടേൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യുപി വിഭാഗത്തിൽ എം വി ദേവനന്ദ് രണ്ടാം സ്ഥാനവും ശിവിക ജഗജിത്ത് മൂന്നാം സ്ഥാനവും നേടി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് അഷറഫ് അധ്യക്ഷനായി. അഴീക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നടന്ന പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ മിനി, വാർഡ് അംഗങ്ങളായ സി ജസ്ന, കാണി ജയൻ, അഴീക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഫാറൂഖ്, വാഗ്ഭടാനന്ദ ലൈബ്രറി പ്രസിഡന്റ് ലക്ഷ്മണൻ, അധ്യാപകർ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.



Post a Comment

Previous Post Next Post

AD01