പ്രഥമചന്ദ്രൻ കീഴുത്തള്ളി പുരസ്കാരം കണ്ണൂർ ശ്രീലതക്ക്

 


കണ്ണൂർ : സി.പി.എം നേതാവും മുൻകാല നാടക ഗാന രചയിതാവുമായ ചന്ദ്രൻ കീഴുത്തള്ളിയുടെ സ്മരണാർത്ഥം പുരോഗമന കലാസാഹിത്യ സംഘം എടക്കാട് മേഖല ഏർപ്പെടുത്തിയ പ്രഥമ അവാർഡ് ചലച്ചിത്ര - നാടക നടി കണ്ണൂർ ശ്രീലതയ്ക്ക് സമ്മാനിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പതിനായിരം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. ഓഗസ്റ്റ് 24 ന് വൈകുന്നേരം നാലു മണിക്ക് തോട്ടട ഐ ടി. ഐ ക്ക് സമീപം നടക്കുന്ന ചടങ്ങിൽ കെ.ഇ എൻ കുഞ്ഞഹമ്മദ് അവാർഡ് സമ്മാനിക്കും. നാടക രചയിതാവ് സുരേഷ് ശ്രീസ്ഥ, സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് എം. നിഷ എന്നിവർ പങ്കെടുക്കും. പരിപാടിയുടെ സമാപനം കുറിച്ചു കൊണ്ടു ജില്ലാ തല നാടക ഗാന മത്സരവും അരങ്ങേറും. വാർത്താ സമ്മേളനത്തിൽ മേഖല സെക്രട്ടറി കെ.വി അജിത്ത് കുമാർ, പ്രത്യുഷ് പുരുഷോത്തമൻ, സി.എ പത്മനാഭൻ, ജനു ആയിച്ചാൻ കണ്ടി, എം.വി പ്രകാശൻ എന്നിവർ പങ്കെടുത്തു.



Post a Comment

Previous Post Next Post

AD01