കോടതി ശിക്ഷിച്ചത് മൊഴിയുടെ അടിസ്ഥാനത്തിൽ, സി.സദാനന്ദൻ വധശ്രമക്കേസിൽ പ്രതി ചേർക്കപ്പെട്ടവർ ആകുറ്റം ചെയ്തതായി വിശ്വസിക്കുന്നില്ല:കെ.കെ ശൈലജ എം.എൽ.എ

 



കണ്ണൂർ : ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ സി. സദാനന്ദൻ എം.പിക്കെതിരെ നടന്ന വധശ്രമ കേസിൽ ശിക്ഷിക്കപ്പെട്ടവർ പാർട്ടി പ്രവർത്തകരായത് കൊണ്ടാണ് അവരെ കാണാൻ പോയതെന്ന് കെ.കെ ശൈലജ എം.എൽ.എ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ.കെ. ശൈലജ. പ്രതിചേർക്കപ്പെട്ടവർ ആ കുറ്റം ചെയ്തതായി വിശ്വസിക്കുന്നില്ല കോടതി വിധിയെ തള്ളി പറയുന്ന സമീപനവും സ്വീകരിച്ചിട്ടില്ല. തൻ്റെ പ്രദേശത്തെ പാർട്ടി പ്രവർത്തകരും ശിക്ഷിക്കപ്പെട്ടവരുടെ കുടുംബവും സങ്കടത്തിലായിരുന്നു. അവർക്കൊപ്പം പാർട്ടി പ്രവർത്തകയെന്ന നിലയിൽ പങ്കുചേരുകയാണ് ഉണ്ടായതെന്നും കെ.കെ. ശൈലജ പറഞ്ഞു. പ്രതികൾക്ക് യാത്രയയപ്പ് നൽകിയതിനെ കെ കെ ശൈലജ ന്യായീകരിച്ചു നാട്ടുകാരിയെന്ന നിലയിലാണ് താൻ യാത്രയയപ്പിൽ പങ്കെടുത്തത്. നാട്ടിലെ രാഷ്ട്രീയ പ്രവർത്തകരാണ് അവർ. താൻ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകയാണ്. അവരും പാർട്ടി പ്രവർത്തകരാണ്. തൻ്റെ അറിവിൽ നാട്ടിലെ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുന്നവരാണ്. മാന്യമായി ജീവിതം നയിക്കുന്നവരാണവർ. ഏതെങ്കിലും കുറ്റകൃത്യത്തെ ന്യായീകരിക്കാനല്ല പോയത്. പക്ഷെ കോടതി വിധിയെ മാനിക്കുന്നു. മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി വിധി. അവരെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടില്ലെന്നും കെ.കെ ശൈലജ പറഞ്ഞു. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനും രാജ്യസഭാ എം.പിയുമായ സി. സദാനന്ദൻ മാസ്റ്ററെ ഉരുവച്ചാൽ ടൗണിൽ നിന്നും അക്രമിക്കുകകയും ഇരുകാലുകളും വെട്ടി മാറ്റുകയും ചെയ്ത കേസിൽ 30 വർഷത്തിന് ശേഷമാണ് എട്ട് സി.പി.എം പ്രവർത്തകരെ ഏഴു വർഷം ശിക്ഷിച്ചിരുന്നു. ഹൈക്കോടതിയും സുപ്രീം കോടതിയും വിടുതൽ ഹരജി തള്ളിയതിനു ശേഷമാണ് പ്രതികളെ തലശേരി സെഷൻസ് കോടതി ജയിലിൽ അടച്ചത്. ഇവർക്ക് തിങ്കളാഴ്ച്ച സി.പി.എം പഴശി സൗത്ത് ലോക്കൽ കമ്മിറ്റി ഓഫിസിൽ നൽകിയ യാത്രയയപ്പിലാണ് കെ.കെ. ശൈലജ എം.എൽ.എയുൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തത്. സംഭവം വിവാദമായതിനെ തുടർന്നാണ് കെ.കെ ശൈലജയുടെ പ്രതികരണം.



Post a Comment

Previous Post Next Post

AD01