ഓയിസ്ക ദിനത്തോടനുബന്ധിച്ചു ഇരിട്ടി നന്മ പബ്ലിക് ലൈബ്രറി വയോജനവേദി, ഓയിസ്‌ക ഇൻറർനാഷണൽ ഇരിട്ടി എന്നിവയുടെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ ബോധവത്ക്കരണ ക്ലാസ്സ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ ഉദ്ഘാടനം ചെയ്തു. ഔസ്ക ഇരിട്ടി പ്രസിഡന്റ് ഡോ ജി ശിവരാമകൃഷ്ണൻ ആദ്യക്ഷനായി. കാർഷിക- പരിസ്ഥിതി പ്രവർത്തകൻ രാജൻ മാസ്റ്റർ ബോധവത്ക്കരണ ക്ലാസ്സ് നടത്തി. ഓയിസ്ക നോർത്ത് കേരള വൈസ് പ്രസിഡന്റ് ജെയ്സൺ ബേസിൽ, നന്മ ജനറൽ സെക്രട്ടറി സന്തോഷ് കോയിറ്റി, ഓയിസ്ക മുൻ പ്രസിഡന്റ് ബാബു ജോസഫ്, നന്മ വയോജനവേദി ഭാരവാഹികളായ വി.എം.നാരായണൻ, വിജയൻ കുറ്റ്യാടൻ, ജോളി അഗസ്റ്റിൻ, നന്മ പബ്ലിക് ലൈബ്രറി ഭാരവാഹികളായ സി കെ.ലളിത ടീച്ചർ, കെ.സുരേഷ് മാസ്റ്റർ, കെ.മോഹനൻ എന്നിവർ സംസാരിച്ചു
Post a Comment