ടൊയോട്ടയുടെ ടൈം ആണ് ടൈം; കാർ വിൽപനയിൽ വൻ കുതിപ്പ്‌; ജൂലൈയിൽ മൂന്ന്‌ ശതമാനം വളർച്ച


ടൊയോട്ട കാർ വിൽപനയിൽ വൻ കുതിപ്പ്‌. ജൂലൈ മാസത്തിലെ വാഹന വിൽപനയുടെ കണക്കുകൾ പുറത്തുവരുമ്പോൾ വീണ്ടും വാർഷിക വളർച്ച കൈവരിച്ചിരിക്കുകയാണ് ടൊയോട്ട. 
ജൂലൈയിൽ മൂന്ന്‌ ശതമാനനം വളർച്ചയാണ് കമ്പനി കൈവരിച്ചത്. ആകെ 32,575 കാറുകളുടെ വിൽപ്പനയാണ്‌ കമ്പനി രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ വിറ്റ 31,656 വാഹനങ്ങളേക്കാൾ 3% കൂടുതലാണ് ഇത്.

2024 വർഷം ഏപ്രിൽ മുതൽ ജൂലൈ വരെ 104,861 യൂണിറ്റുകൾ വില്പന നടത്തിയപ്പോൾ 2025 ൽ ഇതേ മാസങ്ങളിൽ 1,19,632 യൂണിറ്റുകൾ വിറ്റ് 14% വളർച്ച കൈവരിച്ചു. ഈ സാമ്പത്തിക വർഷം മികച്ച മുന്നേറ്റമാണ് ടൊയോട്ട നടത്തിയിരിക്കുന്നത്. 2025 ലെ ആദ്യ ഏഴ്‌ മാസങ്ങൾ പിന്നിടുമ്പോഴും ടൊയോട്ട വമ്പൻ പെർഫോമൻസ് ആണ് കാഴ്ചവച്ചത്. ഈ കാലയളവിൽ 14% ശതമാനം വളർച്ച നേടിയ കമ്പനി 2,07,460 യൂണിറ്റുകളുടെ വിൽപന രജിസ്റ്റർ ചെയ്തു.



Post a Comment

Previous Post Next Post

AD01