കണ്ണൂർ കടന്നപ്പള്ളി സ്വദേശിയെ 2.812 ഗ്രാം എംഡിഎംഎ യുമായ് അറസ്റ്റ് ചെയ്തു



കണ്ണൂർ : പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ജസിറലി ഇ .വൈയും പാർട്ടിയും എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗം നൽകിയ രഹസ്യവിവര ത്തിൻ്റെ അടിസ്ഥാനത്തിൽ പരിയാരം ശ്രീസ്ഥ മെഡിക്കൽ കോളേജ് പരിസരത്ത് വെച്ച് നടത്തിയ പരിശോധനയിൽ കടന്നപ്പള്ളി പടിഞ്ഞാറേക്കര കക്കരക്കാവ് റോഡിലെ അബ്ദുൾ സമീഹ് സാലു (25) നെ 2.812 ഗ്രാം എംഡിഎംഎ യുമായ് അറസ്റ്റ് ചെയ്തു. പരിയാരം, പയ്യന്നൂർ, പഴയങ്ങാടി, മാതമംഗലം എന്നി സ്ഥലങ്ങളിൽ യുവതി യുവാക്കൾക്ക് വിൽപ്പന നടത്തുന്നതാണ് ഇയാളുടെ പ്രധാന രീതി ഇതര സംസ്ഥനങ്ങളിൽ നിന്നും കൊണ്ട് വന്ന് മെഡിക്കൽ കോളേജ് പരിസരപ്രദേശങ്ങളിൽ ആണ് കുടുതൽ ആയും വിൽപ്പന നടത്തുന്നത് ചില അപ്പർട്ട് മെൻ്റുകൾ കേന്ദ്രികരിച്ച് ലഹരി ഉപയോഗവും വിതരണവും ഉണ്ട് എന്നും ചില വിദ്യാർത്ഥികൾ ലഹരിക്ക് അടിമകൾ ആണ് ഇ വിദ്യാർത്ഥികളെ ഉപയോഗിച്ച് വിൽപന നടത്താറുണ്ട് എന്നും എക്സൈസിന് വിവരം ലഭിച്ചിരുന്നു. പാർട്ടിയിൽ അസി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സർവ്വജ്ഞൻ എം.പി പ്രിവൻ്റീവ് ഓഫിസർ ഗ്രേഡ് പങ്കജാഷൻ. സി. ശ്രീകുമാർ. വി.പി രജിരാഗ് പി പി . രമിത്ത് കെ, വനിത സിവിൽ എക്സൈസ് ഓഫിസർ ജിഷ. പി എന്നിവർ ഉണ്ടായിരുന്നു.



Post a Comment

Previous Post Next Post

AD01