ധർമ്മസ്ഥല വെളിപ്പെടുത്തൽ കേസ്: യൂട്യൂബ് ചാനലിലൂടെ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് മനാഫ്


ധര്‍മ്മസ്ഥലയെക്കുറിച്ച് യൂട്യൂബ് ചാനലിലൂടെ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് മനാഫ്. തിങ്കളാഴ്ച എസ് ഐ ടി മുന്നിൽ ഹാജരാവുമെന്ന് അദ്ദേഹം പറഞ്ഞു. ജീവന് ഭീഷണി ഉണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്ന് കമ്മീഷണറോടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഉഡുപ്പി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തൻ്റെ ഭാഗത്തു നിന്നുള്ള എല്ലാ സഹകരണവും ഉണ്ടാകും. കൈയിലുള്ള എല്ലാ തെളിവുകളും നൽകുന്നതായിരിക്കും. കേസുമായി ബന്ധപ്പെട്ട എല്ലാവരെയും വിളിച്ചിട്ടുണ്ട്. ആക്ഷൻ കമ്മിറ്റിയിലുള്ള എല്ലാവരും ചോദ്യം ചെയ്യലിന് ഹാജരാവും. സത്യസന്ധമായ കേസാണെന്നും പല സ്ത്രീകളും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് മനാഫ് പറഞ്ഞു.



Post a Comment

0 Comments