കെ.സി.സി പി എൽ മാനേജിംഗ് ഡയരക്ടർ ആനക്കൈ ബാലകൃഷ്ണന് മാനേജ്മെൻ്റിൽ ഡോക്ടറേറ്റ്



    പാപ്പിനിശ്ശേരി : ആനക്കൈ ബാലകൃഷ്ണന് മാനേജ്മെൻ്റിൽ ഡോക്ടറേറ്റ് പൊതുമേഖ ലാ സ്ഥാപനമായ കെ.സി.സി പി എൽ മാനേജിംഗ് ഡയരക്ട റും സാംസ്ക്കാരിക പ്രവർത്തകനുമായ ആനക്കൈ ബാലകൃഷ് ണന് മാനേജ്മെൻ്റിൽ ഡോക്ടറേറ്റ്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങ ളെക്കുറിച്ചുള്ള പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്. “Role of Employee Benefit systems in enhancing organisational efficiency: Evidence from PSUs of Kerala “എന്ന വിഷയം തെരെഞ്ഞെടുത്തത് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ മൊത്തം ജീവനക്കാരുടെ ക്ഷേമവും അതിലൂടെ കേരളത്തിന്റെ പൊതുമേഖല യുടെ എല്ലാ തരത്തിലുമുള്ള ശക്തിയും വർദ്ധിപ്പിക്കുക എന്ന ഉദ്യമത്തിൻ്റെ ഭാഗമായാണ് ഈ പഠനം.

    കഴിഞ്ഞ ആറു വർഷമായി മംഗലാപുരം ശ്രീനിവാസ് യൂണിവേഴ്സിറ്റിയിലെ റിസേർച്ച് സ്ക്കോളറായിരുന്നു അദ്ദേഹം. സഹകരണ വകുപ്പിൻ്റെ കീഴിലുള്ള Co- Operative Academy of Professional Education (CAPE) ഗവേണിംഗ് ബോർഡി അംഗവും വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള State Council for Open and Life long Education -Kerala (SCOLE -KERALA) ഗവേണിംഗ് കൗൺസിൽ അംഗവുമാണ്. 1996- 2001 കാലയളവിൽ വ്യവസായ മന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി ആയിരുന്നു. 2010-11 കാലയളവിൽ സംസ്ഥാന സർക്കാരിൻ്റെ ബെസ്റ്റ് പെർഫോമൻസ് അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. 2024 ലെ ദീപിക യുടെ ഔട്ട് സ്റ്റാൻ്റിംഗ് സോഷ്യൽ ഡവലപ്പ്മെൻ്റ് അവാർഡ്, 2024 ലെ പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന കാർഷിക അവാർഡിനും 2025ലെ സംസ്ഥാന സർക്കാരിൻ്റെ നെറ്റ് സീറോ കാർബൺ ആദരവിനും അർഹമായിരുന്നു.

    2024-25 വ്യവസായ വകുപ്പിൻ്റെ Special Appreciation നും അർഹനായി. കേരളകൗമുദിയുടെ മാസ്റ്റർ ഓഫ് വിഷൻ 2025 അവാർഡിനും അർഹനായി. കാസർകോട് ജില്ലാ പൊലീസ് ,നീലേശ്വരം പ്രസ്സ് ഫോറം, തുളുനാട് മാസിക , ജേസീസ് ചേമ്പർ ഓകോമേഴ്സ് എന്നിവയുടെ ആദരവ് ഏറ്റുവാങ്ങിയിരുന്നു. 2016–18 കാലയളവിൽ സംസ്ഥാന പിന്നോക്ക ക്ഷേമ കോർപ്പറേഷൻ ജനറൽ മാനേജർ ആയും പ്രവർത്തിച്ചിട്ടുണ്ട്. ബിസിനസ്സ് മാനേജ്മെൻ്റിൽ ബിരുദാനന്തര ബിരുദധാരിയായ ഇദ്ദേഹം നിരവധി ദേശീയ അന്തർദേശീയ സമ്മേളനങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ചൈന, റഷ്യ, അമേരിക്ക, ഫ്രാൻസ്, മൗറീഷ്യസ് അസർബൈജാൻ, സിംഗപ്പൂർ, ആസ്ത്രേലിയ, യു.എ.ഇ തുടങ്ങി നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

    പ്രതിസന്ധിയിലായിരുന്ന ഒരു പൊതുമേഖലാ സ്ഥാപനത്തെ സംസ്ഥാന സർക്കാരിൻ്റെയും ഭരണസമിതിയുടെയും പിന്തുണയോടെ വിവിധങ്ങളായ വൈവിധ്യവൽക്കരണ പദ്ധതികളിലൂടെ സംസ്ഥാനത്തെ തന്നെ മികച്ച പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായി വളർത്തിയെടുക്കാൻ കഴിഞ്ഞതിൽ ഇദ്ദേഹത്തിൻ്റെ കൂടി നേതൃപാടവത്തിൻ്റെ വിജയമാണ്. നിലവിലുള്ള തൊഴിലാളികളുടെ തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തുന്നതോടൊപ്പം നിരവധി പേർക്ക് പുതുതായി തൊഴിൽ ലഭ്യമാക്കാനും കഴിഞ്ഞതിനാൽ സർക്കാരിൻ്റെയും ജനങ്ങളുടെയും തൊഴിലാളികളുടെയും പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാനും പ്രതിസന്ധികളെ അവസരങ്ങളാക്കാനും അർപ്പണബോധ ത്തോടെയുള്ള പ്രവർത്തനവും അദ്ദേഹത്തിൻ്റെ മുഖമുദ്രയാണ്. കണ്ണൂർ കാസർകോട് ജില്ലകളിലെ വിവിധ സാംസ്കാരിക പരിപാടികളിലെ നിറ സാന്നിധ്യമായ ഇദ്ദേഹം ഒരു പ്രഭാഷകനുമാണ്. ഭാര്യ ഡോ.അനുപമ ബാലകൃഷ്ണൻ (കണ്ണൂർ ഡയറ്റ് ലക്ചറർ) , മക്കൾ തേജസ്വിനി ബാലകൃഷ്ണൻ ( എൽ എൽ ബി വിദ്യാർത്ഥിനി, ഫാക്കൽറ്റിലോ, ഡൽഹി യൂണിവേഴ്സിറ്റി, സൂര്യതേജസ്സ് (സി.എ വിദ്യാർത്ഥി പാലക്കാട്).




Post a Comment

Previous Post Next Post

AD01