ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി



മല്ലപ്പള്ളി: ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍. മല്ലപ്പള്ളി ഈസ്റ്റ് പോസ്റ്റോഫിസിനു സമീപം പുലിയിടശേരില്‍ രഘുനാഥന്‍(62), ഭാര്യ സുധ(55)എന്നിവരെയാണ് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനു സമീപത്തെ ശൗചാലയത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് രഘുനാഥനെ കണ്ടത്. സുധ കുത്തേറ്റ് രക്തം വാര്‍ന്ന് മുറ്റത്തു കിടക്കുകയായിരുന്നു. കുടുംബവഴക്കാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമായതെന്ന് പോലിസിന്റെ നിഗമനം. എറണാകുളത്ത് ജോലി ചെയ്യുന്ന മകന്‍ മാതാപിതാക്കളെ ഫോണില്‍ വിളിച്ചപ്പോള്‍ ആരും എടുക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തിനോട് അന്വേഷിക്കാന്‍ പറഞ്ഞു. സുഹൃത്ത് വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്.



 

Post a Comment

Previous Post Next Post

AD01