അങ്കണവാടി കം ക്രഷ് ഉദ്ഘാടനം

 


തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 6 മാസം മുതൽ 3 വയസ്സുവരെയുള്ള കുട്ടികളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായിട്ടാണ് വനിത ശിശു വികസന വകുപ്പിൻ്റെ കീഴിൽ അങ്കണവാടികളോടനുബന്ധിച്ച് ക്രഷ് സ്ഥാപിക്കുന്നത്. പാൽന പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിട്ടി ഐ.സി.ഡി.എസ്സിൻ്റെ സഹായത്തോടെ നഗരസഭയിലെ മീത്തലെ പുന്നാട് അങ്കണവാടിയിൽ സ്ഥാപിച്ച അങ്കണവാടി കം ക്രഷിൻ്റെ ഉത്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത നിർവ്വഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ ടി.കെ. ഫസീല അധ്യക്ഷത വഹിച്ചു.ഇരിട്ടി സി.ഡി.പി.ഒ ഷീന എം. കണ്ടത്തിൽ പദ്ധതി വിദശീകരിച്ചു.സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻമാരായ പി.കെ.ബൾക്കിസ്, കെ.സോയ കൗൺസിലർമാരായ കെ.മുരളിധരൻ, അനിത സി.കെ, എ.കെ.ഷൈജു ,വി ശശി,സമീർ പുന്നാട്, പി.ഫൈസൽ, സെക്രട്ടറി ഇൻ ചാർജ്‌ നിഷ പി.വി, ഐ.സി.ഡി.എസ് സുപ്പർവൈസർ ജിസ്മി അഗസ്റ്റിൻ എന്നിവർ ആശംസകൾ നേർന്നു. അങ്കണവാടി വർക്കർ രസ്ന നന്ദി പറഞ്ഞു.



Post a Comment

Previous Post Next Post

AD01