സമഗ്ര നഗരനയത്തിനുള്ള പദ്ധതികൾക്ക് രൂപമേകി കേരള അർബൻ കോൺക്ലേവിന് സമാപനം

 


സമഗ്ര നഗരനയത്തിനുള്ള പദ്ധതികൾക്കും ആശയങ്ങൾക്കും രൂപമേകി കൊച്ചിയിൽ നടന്ന കേരള അർബൻ കോൺക്ലേവിന് സമാപനം. കേരളത്തിന്റെ ആദ്യ സമഗ്ര നഗരനയം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രണ്ട് ദിവസങ്ങളിലായി നടന്ന കോൺക്ലേവിൽ 34 സെഷനുകളിലായി 275 പ്രഭാഷകർ പങ്കെടുത്തു. സമഗ്ര നഗരനയം രൂപപ്പെടുത്തുന്നതിനുള്ള ആശയ കൈമാറ്റങ്ങളുടെയും സംവാദങ്ങളുടേയും വേദിയായിരുന്നു കേരള അർബൻ കോൺക്ലേവ് . 34 സെഷനുകളിലായി 275 അക്കാദമിക് വിദഗ്ധരാണ് കോൺകേപ വിൽ പങ്കെടുത്തത്. 3115 പ്രതിനിധികളും പങ്കെടുത്തു. കോൺക്ലേവിൽ ഉയർന്നുവന്ന നിർദ്ദേശങ്ങളും ആശയങ്ങളും ഉൾചേർത്ത് സംസ്ഥാന സർക്കാർ കരട് നയം തയ്യാറാക്കുമെന്ന് സമാപന സമ്മേളനത്തിൽ മന്ത്രി എം പി രാജേഷ് പറഞ്ഞു.


Post a Comment

Previous Post Next Post

AD01