ഐശ്വര്യ റായിക്ക് പിന്നാലെ അഭിഷേക് ബച്ചനും ഹൈക്കോടതിയിൽ. കഴിഞ്ഞ ദിവസം തന്റെ അനുവാദം ഇല്ലാതെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നുന്നുവെന്നും സ്വകാര്യത സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഐശ്വര്യ റായി ദില്ലി ഹൈക്കോടതിയില്‍ ഹർജി നൽകിയത്. ഇപ്പോഴിതാ അഭിഷേക് ബച്ചനും ഇതേ കാര്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങൾ പ്രിന്റ് ചെയ്ത ടി ഷർട്ട് നിർമ്മിക്കുന്ന വെബ്സൈറ്റ് ആയ ബോളിവുഡ് ടി ഷോപ് എന്ന കമ്പനിക്കെതിരെയാണ് അഭിഷേക് ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം ഐശ്വര്യ റായിയുടെ പബ്ലിസിറ്റി, വ്യക്തിത്വ അവകാശങ്ങൾ എന്നിവ നടപ്പാക്കാനാണ് ഹർജി നൽകിയതെന്ന് നടിയുടെ അഭിഭാഷകൻ അറിയിച്ചു. സംഭവത്തിൽ അനധികൃതമായി നടിയുടെ ചിത്രങ്ങൾ ഉപയോഗിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കെതിരെയും നടപടിയെടുക്കുമെന്ന് ഹൈക്കോടതി അറിയിച്ചു . ഈ വിഷയത്തിൽ കൂടുതൽ ഉത്തരവുകൾ പിന്നീട് പുറപ്പെടുവിക്കുമെന്നും കോടതി പറഞ്ഞു.
Post a Comment