സ്കൂൾ ഒളിമ്പിക്സിൽ മുഖ്യമന്ത്രിയുടെ സ്വര്‍ണക്കപ്പ് ഈ വര്‍ഷം മുതല്‍ നല്‍കി തുടങ്ങുമെന്നും വിപുലമായ ഘോഷയാത്രയോടെ സ്വര്‍ണക്കപ്പിനെ നാളെ വരവേല്‍ക്കുമെന്നും മന്ത്രി വി ശിവൻകുട്ടി. കിഴക്കേകോട്ടയിൽ നിന്ന് ആരംഭിച്ച് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ അവസാനിക്കുന്ന തരത്തിലാണ് ഘോഷയാത്ര നടത്തുക. കായിക മേളയിൽ സ്വര്‍ണം നേടിയ അര്‍ഹരായവര്‍ക്ക് വീട് വെച്ച് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഒളിമ്പിക്‌സ് മാതൃകയില്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തിയാണ് മീറ്റ് നടത്തുന്നത്. 14 വളയങ്ങള്‍, 14 കായിക ഇനങ്ങള്‍ ഉള്‍പ്പെടെയുള്ളതാണ് 117.5 പവന്‍ വരുന്ന സ്വര്‍ണക്കപ്പ്. മേളയുടെ സമാപന സമ്മേളനം 28-ന് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും. പല കായിക താരങ്ങള്‍ക്കും സ്വന്തമായി വീട് ഇല്ലാത്ത സാഹചര്യമുണ്ട്. സ്ഥലമുണ്ടായിട്ടും വീട് ഇല്ലാത്ത നിലയാണ്. ചിലര്‍ക്ക് ഉള്ള വീട്ടിൽ താമസിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്. സ്വര്‍ണം നേടിയ അർഹരായവര്‍ക്ക് വീട് വെച്ച് നല്‍കും. വീട് വെച്ച് നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 50 വീട് വെച്ച് കൊടുക്കുന്നതിന് സ്‌പോണ്‍സര്‍മാര്‍ ആയി. നിവേദകൃഷ്ണയുടെ ഹാജര്‍ വിഷയത്തിൽ ഇടപെടുമെന്ന് മന്ത്രി അറിയിച്ചു. സ്‌കൂള്‍ മാന്വലും പരിഷ്‌കരിക്കും. സ്‌കൂളിലെ ചൂരല്‍ പ്രയോഗം അംഗീകരിക്കില്ല. കുട്ടികളെ ശാരീരികമായി ശിക്ഷിക്കാന്‍ പാടില്ല. കുട്ടികളെ ചൂരല്‍ പ്രയോഗം നടത്തിയല്ല നന്നാക്കേണ്ടത്. ഉപദേശിച്ചും മാനസികമായി പ്രശ്‌നങ്ങള്‍ മനസിലാക്കിയുമാണ് പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
.jpg)



Post a Comment