ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജന ചർച്ച പുരോഗമിക്കുകയാണ്, നാളെയാണ് ഒന്നാംഘട്ട വോട്ടെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി, എന്നാൽ ഈ സമയത്തും പിടിവാശി തുടരുകയാണ് കോൺഗ്രസ്. ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ പലയിടത്തും കോൺഗ്രസ് നേതൃത്വം ടിക്കറ്റ് വിതരണം ചെയ്ത് കഴിഞ്ഞു. കോൺഗ്രസിന്റെ ഈ സമീപനത്തിനെതിരെ കടുത്ത അതൃപ്തിയാണ് ഇന്ത്യാ മഹാ സഖ്യത്തിൽ ഉയരുന്നത്.
കോൺഗ്രസ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നു, മക്കൾ രാഷ്ട്രീയം കളിക്കുന്നു എന്നിവയാണ് കോൺഗ്രസിനെതിരെ ഉയരുന്ന മറ്റ് പ്രധാന വിമർശനങ്ങൾ. സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയ ചർച്ചകളും പൂർത്തിയാകുന്നതിന് മുൻപ് തന്നെ പല മണ്ഡലങ്ങളിലേയും ടിക്കറ്റ് കോൺഗ്രസ് വിതരണം ചെയ്ത് കഴിഞ്ഞു. പല സീറ്റുകളിലും കോൺഗ്രസ് ആർ ജെ ഡി – കോൺഗ്രസ് സൗഹൃദമത്സരമാണ് നടക്കുന്നു എന്നും വിമർശനമുണ്ട്.
ഇന്ത്യ മഹാസഖ്യം സീറ്റ് വിഭജനത്തിൽ ഇതുവരെ സമവായത്തിലെത്താത്തതിന് കാരണം കോൺഗ്രസിന്റെ ഈ പിടിപ്പുകേടെന്നാണ് മറ്റൊരു ആരോപണം. മഹാ സഖ്യത്തിൽ സീറ്റ് വിഭജന പ്രഖ്യാപനം ഉണ്ടാകില്ലെന്നും സൂചനയുണ്ട്. അതേസമയം ബിഹാർ കോൺഗ്രസ് നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. പട്ന വിമാനത്താവളത്തിൽ നേതാക്കളെ പ്രവർത്തകർ കയ്യേറ്റം ചെയ്തു. പിസിസി നേതാക്കളെയും സംസ്ഥാനത്തിന്റെ ചുമതലയുള്ള കൃഷ്ണ അല്ലാവരുവിനെയും പ്രവർത്തകർ ആക്രമിച്ചതായാണ് വിവരം. പിന്നാലെ പ്രവർത്തകർ പല സംഘങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടുകയും ചെയ്തു.
.jpg)




إرسال تعليق