റബ്ബര്‍ വിലയില്‍ റെക്കോര്‍ഡ് വര്‍ധന.

 

റബ്ബര്‍ വിലയില്‍ റെക്കോര്‍ഡ് വര്‍ധനവ്. ആര്‍എസ്എസ് 4 ഗ്രേഡ് റബ്ബറിന് വില 271 രൂപ എന്ന റെക്കോര്‍ഡ് നിരക്കില്‍ എത്തി. ആര്‍എസ്എസ് 5 ന് 267 രൂപയായും ഉയര്‍ന്നു. റബര്‍ലാ ടാക്‌സ് വില 260 എന്ന റെക്കോര്‍ഡു വിലയില്‍ ആണ്. ബാങ്കോക്ക് വിപണിയിലെ വിലക്കയറ്റം. ഒപ്പം റബര്‍ ഉല്‍പാദക രാജ്യങ്ങളായ ഇന്‍ഡോനേഷ്യ മലേഷ്യ തായ്വാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഉത്പാദനക്കുറവ് ഇവയെല്ലാമാണ് ആഭ്യന്തര റബ്ബറിന്റെ വിലയില്‍ വര്‍ദ്ധനവ് ഉണ്ടാക്കിയത്. ഇത് കൂടാതെ പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ മൂലം ക്രൂഡോയില്‍ വില ഉയര്‍ന്നതും ഗുണം ചെയ്തു. റെക്കോര്‍ഡ് വിലവര്‍ധനമാണ് റബറിന് ഇത്തവണ ഉണ്ടായിരിക്കുന്നത്. ആര്‍എസ്എസ് നാലിന് 271 രൂപയാണ് നിലവിലെ വിപണി വില . ആര്‍എസ്എസ് 5ന് 267 രൂപയായും വില ഉയര്‍ന്നിട്ടുണ്ട്. ഇതുകൂടാതെ ലാറ്റക്‌സ് വിലയും റെക്കോര്‍ഡില്‍ എത്തി. 260 രൂപയാണ് 1 kg ലാറ്റെക്‌സിന്റെ നിലവിലെ വില. 2011 ലാണ് വലിയ വിലവര്‍ധനവ് മുന്‍പുണ്ടായത്. അന്ന് 242 രൂപ എന്ന നിലയിലേക്കാണ് റബര്‍ വില കുതിച്ചത്. പിന്നീട് 2024ല്‍ 247 രൂപയും ആയിരുന്നു.കര്‍ഷകര്‍ക്ക് വലിയ ഗുണം ഉണ്ടാകുമെങ്കിലും ചില ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. കേരളത്തില്‍ പലയിടത്തും റബര്‍ വെട്ടല്‍ മുടങ്ങിക്കിടക്കുകയാണ്. മഴക്കാലത്ത് ഷീറ്റ് ഇടുന്ന ജോലികള്‍ വളരെ കുറച്ചു കര്‍ഷകര്‍ മാത്രമേ ചെയ്തിട്ടുള്ളൂ. സംസ്ഥാന സര്‍ക്കാര്‍ താങ്ങ വില ?200 ആക്കിയതും കര്‍ഷകര്‍ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. വിലവര്‍ധന തുടര്‍ന്നാല്‍ കൂടുതല്‍ കര്‍ഷകര്‍ റബ്ബര്‍ കൃഷിയിലേക്ക് തിരിച്ചെത്തിയേക്കും.



إرسال تعليق

0 تعليقات