രഞ്ജി ട്രോഫിയിൽ നിധീഷ് എം ഡിയുടെ തീപാറും ബോളുകൾക്ക് മുന്നിൽ അടിയറവ് പറഞ്ഞ് മഹാരാഷ്ട്ര. മഹാരാഷ്ട്രയുടെ ഒന്നാം ഇന്നിങ്‌സ് 239 റണ്‍സിൽ ഒതുങ്ങി. പൊട്ടിയ മുത്തുമാല കണക്കെ മുൻനിര വിക്കറ്റുകൾ പൊഴിഞ്ഞ മഹാരാഷ്ട്രയെ ഋതുരാജ് ഗെയ്ക്വാദും മുൻ കേരള താരം ജലജ് സക്സേനയുമാണ് കരകയറ്റിയത്. അതേസമയം, കേരളത്തിനും തകർച്ചയോടെയാണ് തുടക്കം. 35 റൺസ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി.
കേരളത്തിൻ്റെ ഓപണര്‍ അക്ഷയ് ചന്ദ്രന്‍ സംപൂജ്യനായപ്പോള്‍ ബാബ അപരാജിത് ആറ് റണ്‍സെടുത്ത് മടങ്ങി. ഒന്‍പത് ഓവര്‍ പിന്നിട്ടപ്പോള്‍ 27 റണ്‍സുമായി രോഹന്‍ കുന്നുമ്മല്‍ ക്രീസിലുണ്ട്. ഗെയ്ക്വാദ് 91 റണ്‍സെടുത്ത് പുറത്തായി. ജലജ് സക്സേന 49 റൺസെടുത്തു. വിക്കി ഓസ്ത്വാള്‍ 39ഉം രാമകൃഷ്ണ ഘോഷ് 31ഉം റണ്‍സെടുത്ത് തിളങ്ങി. 18 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ മഹാരാഷ്ട്രയെയാണ് ഗെയ്ക്വാദും സക്‌സേനയും കരകയറ്റിയത്. എം ഡി നിധീഷ് അഞ്ചും ബേസില്‍ എന്‍ പി മൂന്നും വിക്കറ്റെടുത്തു. ഈഡന്‍ ആപ്പിള്‍ ടോം, അങ്കിത് ശര്‍മ എന്നിവര്‍ ഒന്നുവീതം വിക്കറ്റെടുത്തു. തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തിൽ കേരളം ടോസ് നേടി ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
.jpg)



Post a Comment