കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പ്രീപെയ്ഡ് ഓട്ടോ ടാക്സികൾ ഉണ്ടെങ്കിലും, പെർമിറ്റ് കണ്ടീഷന് വിരുദ്ധമായി വിവിധ സ്ഥലങ്ങളിൽ പാർക്കിംഗ് സ്റ്റാൻഡ് അനുവദിച്ച ഓട്ടോറിക്ഷകൾ നിയമവിരുദ്ധമായി ആൾക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്തു സർവീസ് നടത്തുകയും, കൂടാതെ സർവീസ് നടത്തുന്ന ഓട്ടോ ഡ്രൈവർമാർക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങൾ മാത്രം തെരഞ്ഞെടുത്തു സർവീസ് നടത്തുകയും ചെയ്യുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ എൻഫോസ്മെന്റ് ആർടിഒ ശ്രീ ഉണ്ണികൃഷ്ണൻ ഇ എസ്- ന്റെ നിർദ്ദേശപ്രകാരം കണ്ണൂർ എൻഫോസ്മെന്റ്സ് സ്ക്വാഡ് ഉദ്യോഗസ്ഥന്മാർ 24.10.2025 ന് പുലർച്ചെ മിന്നൽ വാഹന പരിശോധന നടത്തി. വാഹന പരിശോധനയിൽ ഏകദേശം മുപ്പതോളം ഓട്ടോറിക്ഷകൾ പരിശോധിക്കുകയും, അതിൽ 14 ഓട്ടോറിക്ഷകൾ നിയമവിരുദ്ധമായി സർവീസ് നടത്തുന്നതായും ബോധ്യപ്പെട്ടു. ഇതിൽ പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയവരും ഇൻഷുറൻസ്, ഫിറ്റ്നസ്, റോഡ് ടാക്സ് അടക്കാതെ സർവീസ് നടത്തിയവരും, പാർക്കിംഗ് സ്ഥലം അനുവദിച്ചതിൽ നിന്നും മാറി നിയമവിരുദ്ധമായി സർവീസ് നടത്തുന്നതും പരിശോധനയിൽ ബോധ്യപ്പെട്ടു. തുടർന്ന് വാഹനങ്ങൾക്കെതിരെ നിയമപരമായ നടപടിയെടുക്കുകയും, സർവീസ് നടത്തിയ വാഹന ഉടമകൾക്കും, ഡ്രൈവർമാർക്കും കർശനമായ നിർദ്ദേശം നൽകുകയും ചെയ്തു. കണ്ണൂർ സ്ക്വാഡ് എം വി ഐ പ്രദീപ്കുമാർ സി.എ യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എ എം വി ഐ മാരായ വിവേക് രാജ്, അരുൺ കുമാർ, ഡ്രൈവർ സുധീർ എന്നിവരും പങ്കെടുത്തു. വരും ദിവസങ്ങളിലും മിന്നൽ പരിശോധനകൾ ഉണ്ടാവും എന്ന് കണ്ണൂർ ആർടിഒ ഇ.എസ് ഉണ്ണികൃഷ്ണൻ അറിയിച്ചു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എൻഫോസ്മെന്റ്സ് സ്ക്വാഡ് ഉദ്യോഗസ്ഥന്മാർ മിന്നൽ വാഹന പരിശോധന നടത്തി.
WE ONE KERALA
0
.jpg)




Post a Comment